HOME /NEWS /Kerala / മലപ്പുറം പുറത്തൂരിൽ വള്ളംമറിഞ്ഞ് അപകടത്തിൽ മരണം 4 ആയി

മലപ്പുറം പുറത്തൂരിൽ വള്ളംമറിഞ്ഞ് അപകടത്തിൽ മരണം 4 ആയി

മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

  • Share this:

    മലപ്പുറം തിരൂർ പുറത്തൂരിൽ ഭാരതപ്പുഴയിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം നാലായി. കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് രാവിലെ ലഭിച്ചു.  ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം ,കുഴിയിനി പറമ്പിൽ അബൂബക്കർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്തിൻ്റെ പരിസരത്ത് നിന്നു തന്നെയാണ് മൃതദേഹങ്ങൾ ലഭിച്ചത്.

    Also Read-മലപ്പുറം പുറത്തൂരിൽ വള്ളംമറിഞ്ഞ് രണ്ടുപേർ മരിച്ചു; രണ്ടുപേർക്കായി പുഴയിൽ തിരച്ചിൽ

    ഇന്നലെ ഉച്ചയോടെ കക്ക വരാൻ പോയ നാല് സ്ത്രീകളുൾപ്പെടുന്ന ആറംഗ സംഘം കരയിലേക്ക് മടങ്ങുന്നതിനിടെ വള്ളം താഴുകയും ആറ് പേരും ഒഴുക്കിൽപെടുകയുമായിരുന്നു. ഭാരക്കൂടുതൽ ആണ് അപകടകാരണം എന്നാണ് വിലയിരുത്തൽ.

    പ്രദേശവാസികളായ ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു.

    First published:

    Tags: Boat Accident, Malappuram