നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് ബ്രേക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ചു; ഡ്രൈവറുടെയും രണ്ട് കുട്ടികളുടെയും നില ഗുരുതരം

  മലപ്പുറത്ത് ബ്രേക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ചു; ഡ്രൈവറുടെയും രണ്ട് കുട്ടികളുടെയും നില ഗുരുതരം

  തിരുന്നാവായ നാവാമുകന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍ പെട്ടത്

  • Share this:
   മലപ്പുറം: തിരുനാവയയില്‍ സ്‌കൂള്‍ ബസ്school bus) അപടകടത്തില്‍ പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ട ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകായിരുന്നു.

   തിരുന്നാവായ നാവാമുകന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസില്‍ ഉണ്ടായുരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അപക്ടത്തില്‍ പരിക്ക് സംഭവിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെയും ബസ് ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണ്.

   ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

   Wild boar Attack|പാലക്കാട് കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു


   കാട്ടുപന്നിയുടെ കുത്തേറ്റ് (Wild boar Attack)ടാപ്പിംഗ് തൊഴിലാളി മരിച്ചു. അയിലൂർ ഒലിപ്പാറ  സ്വദേശി മാണിയാണ് കൊല്ലപ്പെട്ടത്. രാവിലെ ടാപ്പിംഗിന് പോയപ്പോഴാണ് കാട്ടുപന്നിയുടെ  ആക്രമണമുണ്ടായത്. വണ്ടാഴി നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം.

   പുലർച്ചെ തോട്ടത്തിൽ ടാപ്പിംഗിനായി എത്തിയ മാണിയെ കാട്ടുപന്നി ആക്രമിയ്ക്കുകയായിരുന്നു. ഒൻപതരയോടെ പാലെടുക്കുന്നതിനായി തോട്ടത്തിലെത്തിയ മറ്റു തൊഴിലാളികളാണ് ശരീരമാകെ ഗുരുതര മുറിവേറ്റ് കിടക്കുന്ന മാണിയെ കണ്ടത്.

   തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. വർഷങ്ങളായി ഈ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായി ജോലി ചെയ്തു വരുന്നയാളാണ് മാണി.വന്യമൃഗ ശല്യം ഏറെയുള്ള പ്രദേശമാണിത്. വന്യമൃഗ ശല്യം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിരവധി നിവേദനങ്ങൾ നാട്ടുകാർ നൽകിയിരുന്നു.

   മോട്ടോർവാഹന വകുപ്പിൽ അഴിമതി നടത്താത്ത ഉദ്യോസ്ഥർ കുറവെന്ന് ഗതാഗത കമ്മിഷണർ

   മോട്ടോർ വാഹന വകുപ്പിലെ (Motor Vehicle Department) അച്ചടക്ക നടപടി നേരിടാത്ത ഉദ്യോഗസ്ഥരുടെ എണ്ണം കുറവെന്ന് ഗതാഗത കമ്മീഷണർ (Transport Commissioner). നല്ല ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ചെക്പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗത കമ്മിഷണറുടെ കത്ത്. മറ്റ് ഉദ്യോഗസ്ഥർ ചെക്പോസ്റ്റിൽ ജോലിയെടുക്കാൻ വിസമ്മതിക്കുന്നുവെന്നും ഗതാഗത സെക്രട്ടറിയ്ക്ക് നൽകിയ കത്തിൽ ഗതാഗത കമ്മിഷണർ പറയുന്നു.

   അച്ചടക്ക നടപടികൾ നേരിടാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ ചെക്പോസ്റ്റുകളിൽ ജോലിക്ക് നിയോഗിക്കണമെന്ന്  ഗതാഗതവകുപ്പ് നേരത്തെ  ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ക്ഷാമം തുറന്ന് പറഞ്ഞ് ഗതാഗത കമ്മിഷണർ സർക്കാരിന് കത്ത് നൽകിയത്.

   വകുപ്പിലെ ഭൂരിഭാഗം മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരും അസിസ്റ്റൻഡ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരും അച്ചടക്ക നടപടികൾ നേരിടുന്നവരാണ്. ചെക്പോസ്റ്റുകളിൽ ജോലിക്ക് നിയോഗിക്കരുതെന്ന് നിഷ്ക്കർഷിച്ചിട്ടുള്ളവരും വകുപ്പിലുണ്ട്. ഇതുവരെ നടപടികൾ നേരിടാത്ത മിക്ക ഉദ്യോഗസ്ഥരും ചെക്പോസ്റ്റ് ഡ്യൂട്ടികൾക്ക് തയ്യാറാകുന്നില്ലെന്നാന്ന് ഗതാഗത കമ്മിഷണർ നൽകിയ കത്തിൽ പറയുന്നു.

   ഗതാഗത കമ്മീഷണറുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ  എൻഫോഴ്സ്മെൻറ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്പോസ്റ്റുകളിൽ നിയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. അഴിമതി നടത്താത്തവർ ഗതാഗത വകുപ്പിൽ കുറവാണെന്ന് സ്വയം സമ്മതിക്കുകയാണ് കത്തിലൂടെ ഗതാഗത കമ്മിഷണർ നടത്തുന്നത്. ചെക്ക് പോസ്റ്റിലെ അഴിമതി കുറയ്ക്കാൻ വേണ്ടിയായിരുന്നു അച്ചടക്ക നടപടി നേരിടാത്ത ഉദ്യോഗസ്ഥരെ ചെക്ക് പോസ്റ്റിൽ നിയമിക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടത്.

   Also read: അന്തർ സംസ്ഥാന നദീജല വിഷയം: ത്രിതല സമിതി രൂപീകരിക്കാൻ കേരളം

   അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേഗത്തിലും കൃത്യമായും തീരുമാനങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാരിന് ആവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുന്നതിന് ത്രിതല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സില്‍, അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മിറ്റി, അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്‍ എന്നിങ്ങനെയാണ് ഇത്. നിലവിലുള്ള അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരമാണിത്.

   അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സിലില്‍ മുഖ്യമന്ത്രി ചെയര്‍മാനും ജലവിഭവ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായിരിക്കും. വനം വകുപ്പ്, ഊര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളാണ്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എംഎല്‍എമാരും രണ്ട് എംപിമാരും അംഗങ്ങളായിരിക്കും. ഇവരെകൂടാതെ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരും മെമ്പര്‍മാരാകും.
   Published by:Jayashankar AV
   First published:
   )}