മലപ്പുറം: കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ് ഐ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റില്‍ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. എസ്ഐയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പള്ളിയ്ക്കല്‍ സ്വദേശിയായ ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐയുടെ പരിക്ക് ഗുരുതരമല്ല. പള്ളിക്കല്‍ ബസാറില്‍ ചെരുപ്പ് കമ്പനിയില്‍ പ്രശ്നമുണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്ഐയെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.
സ്റ്റുഡിയോ ഉടമയുടെ കൊലപാതകം; അയല്‍വാസികളായ മൂന്നംഗ കുടുംബം അറസ്റ്റില്‍
കോതമംഗലത്ത് സ്റ്റുഡിയോ ഉടമ എല്‍ദോസ് പോളിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ കുടുംബം അറസ്റ്റില്‍. പിണ്ടിമന സ്വദേശി എല്‍ദോ, പിതാവ് ജോയി, അമ്മ മോളി എന്നിവരാണ് പിടിയിലായത്. പ്രതികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയക്കി. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ തിങ്കഴാഴ്ചയാണ് എല്‍ദോസിന്റെ മൃതദേഹം ഭൂതത്താന്‍കെട്ട് പെരിയാര്‍വാലി ഹൈലെവല്‍ കനാലിന്റെ തീരത്ത് കണ്ടെത്തിയത്. അപകട മരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ സ്കൂട്ടറിന്റെ സ്റ്റാര്‍ട്ടിങ് കീ ഓഫ് ആയിരുന്നത് സംശയത്തിനിടയാക്കി.
പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. രാത്രിയില്‍ ഫോണ്‍കോള്‍ വന്നതിന് പിന്നാലെയാണ് എല്‍ദോസ് പോയതെന്ന് മൊഴിയും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസികളായ മൂന്നംഗ കുടുംബം പൊലീസ് പിടിയിലായത്.
കടംവാങ്ങിയ തിരികെ നല്‍കാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രി എല്‍ദോസിനെ പ്രതികള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കത്തിനിടയായി. ഇതിനിടെ മഴുവിന്റെ പിടികൊണ്ട് എല്‍ദോസിന്റെ തലക്കടിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Malappuram, Stabbed