നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് പുകയില ഉൽപന്നങ്ങൾ പൊലീസ് മറിച്ചുവിറ്റത് 1.2 ലക്ഷം രൂപയ്ക്ക്; രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

  മലപ്പുറത്ത് പുകയില ഉൽപന്നങ്ങൾ പൊലീസ് മറിച്ചുവിറ്റത് 1.2 ലക്ഷം രൂപയ്ക്ക്; രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

  നശിപ്പിക്കാനായി സൂക്ഷിച്ചിരുന്ന 32 ചാക്കിൽ 23 ചാക്കിൽ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങൾ നിറച്ച് വെച്ചു. ബാക്കി  ഉള്ളവയിൽ പ്ലാസ്റ്റിക് കവറുകൾ കുത്തി നിറച്ചു.

  kottakkal_police

  kottakkal_police

  • Share this:
  മലപ്പുറം: കോട്ടക്കലിൽ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ മറിച്ചു വിറ്റ് പോലീസ്. നിരോധിത പുകയില ഉത്പന്നമായ ഹാൻസ് അടക്കം ഉള്ളവ ആണ് പോലീസുകാർ ഇടനിലക്കാരൻ വഴി മറിച്ചു വിറ്റത്. സംഭവത്തിൽ കോട്ടക്കൽ സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. രചീന്ദ്രൻ, സജി അലക്സാണ്ടർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.

  കഴിഞ്ഞ ജൂൺ 21 ന് ആണ്  32 ചാക്ക് ഹാൻസ് ഉൾപ്പെടെ ഉള്ള നിരോധിത പുകയില ഉത്പന്നങ്ങൾ കോട്ടക്കൽ പോലീസ് പിടികൂടിയത്. നാസർ, അഷ്റഫ് എന്നിവർ മിനി ടെംപോ വാഹനത്തിൽ കടത്താൻ ശ്രമിച്ച 1600-ഓളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കിയതിനെ തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതി പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടു. വിപണിയിൽ 40 ലക്ഷത്തോളം രൂപ വില മതിക്കുന്നത് ആണ് ഇവ.  കോടതി ഇവ നശിപ്പിക്കാൻ ഉത്തരവിട്ടു. കോടതിയിൽ ഹാജരാക്കിയ ശേഷം ഈ 32 ചാക്ക് പുകയില ഉത്പന്നങ്ങൾ  സ്റ്റേഷനിൽ  സൂക്ഷിച്ചിരുന്നു. നശിപ്പിക്കാൻ നിർദേശിച്ച ഇവ പോലീസ് മറിച്ച് വിൽക്കുക ആയിരുന്നു.

  ഇടനിലക്കാരൻ വഴി നടത്തിയ ഈ ഇടപാടിൽ 1,20000 രൂപക്ക് ആണ് മറിച്ച് വിറ്റത്. ഇവക്ക് പകരം 32 ചാക്കിൽ 23 ചാക്കിൽ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങൾ നിറച്ച് വെച്ചു. ബാക്കി  ഉള്ളവയിൽ പ്ലാസ്റ്റിക് കവറുകൾ കുത്തി നിറച്ചു. നശിപ്പിക്കാൻ ഉള്ള ഈ ചാക്കുകളിലെ ഉത്പന്നങ്ങൾ പരിശോധിക്കില്ലെന്ന കണക്ക് കൂട്ടലിൽ ആയിരുന്നു പോലീസുകാരുടെ തട്ടിപ്പ്. റഷീദ് എന്ന ഏജന്റ് മുഖേനയാണ് പോലീസുകാർ ഹാൻസ് പാക്കറ്റുകൾ വിൽക്കാൻ ശ്രമിച്ചത്. ഇയാളെയും ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് സൂചന. ഇടനിലക്കാരനുമായി പ്രതികളായ പോലീസുകാർ  ഒട്ടേറെതവണ ഫോൺ സംഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

  പോലീസിൻറെ പുകയില ഉത്പന്നങ്ങൾ മറിച്ചു വിൽക്കാനുള്ള നീക്കം അറിഞ്ഞ  പുകയില കൊണ്ട് വന്ന കേസിലെ പ്രതികൾ ആയ നാസറും അഷ്റഫും ഇക്കാര്യങ്ങൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. പുകയില കടത്ത് കേസിൽ പ്രതികൾ ആയ ഇവർ ആണ് ഈ ഇടപാടിനെ പറ്റി എസ് പി എസ് സുജിത്ത് ദാസ് ഐപിഎസിന് ആണ് വിവരങ്ങൾ നൽകുന്നത്. തുടർന്ന് ഡി സി ആർ ബി ഡിവൈഎസ്പി മോഹൻചന്ദ്രന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോലി ചെയ്ത പോലീസ് സ്റ്റേഷനിൽ നിലവിൽ പ്രതികളായി എത്തിയ രണ്ട് ഉദ്യോഗസ്ഥരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഐപിസി 379 വകുപ്പ്  പ്രകാരം ആണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്.
  Published by:Anuraj GR
  First published:
  )}