• HOME
 • »
 • NEWS
 • »
 • kerala
 • »
 • മലപ്പുറത്ത് അഭിഭാഷകന്‍റെ അപകടമരണം; 40 ദിവസത്തിനു ശേഷം ലോറി ഡ്രൈവർ അറസ്റ്റിൽ

മലപ്പുറത്ത് അഭിഭാഷകന്‍റെ അപകടമരണം; 40 ദിവസത്തിനു ശേഷം ലോറി ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിഭാഷകൻ ഇർഷാദിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ തിരുവനന്തപുരം സ്വദേശിയായ ലോറി ഡ്രൈവർ മുസ്തഫയാണ് അറസ്റ്റിലായത്.

മുസ്തഫ-ലോറി ഡ്രൈവർ

മുസ്തഫ-ലോറി ഡ്രൈവർ

 • Share this:
  മലപ്പുറം: അഭിഭാഷകൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ 40 ദിവസത്തിനു ശേഷം ലോറി ഡ്രൈവർ അറസ്റ്റിലായി. ഡ്രൈവർക്കൊപ്പം വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നി​ല​മ്പൂ​ര്‍ മ​രു​ത മു​ണ്ട​പ്പെ​ട്ടി സ്വ​ദേ​ശി കാ​രാ​ട​ന്‍ മു​ഹ​മ്മ​ദിന്‍റെ മ​ക​നും മ​ഞ്ചേ​രി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ. ഇ​ര്‍ഷാ​ദാ​ണ്​ (30) ഓ​ഗ​സ്​​റ്റ്​ 10ന് ​രാ​ത്രി 12.30ഓ​ടെയു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പെ​രു​മാ​തു​റ സ്വ​ദേ​ശി തെ​രു​വി​ല്‍ തൈ​വീ​ട്ടി​ല്‍ മു​സ്ത​ഫ​യാ​ണ്​ (29) കഴിഞ്ഞ ദിവസം അ​റ​സ്​​റ്റി​ലാ​യ​ത്.

  തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കോ​ഴി​ക്കോ​ട് വരികയായിരുന്ന മു​സ്ത​ഫ ഓ​ടി​ച്ച മീ​ന്‍ ലോ​റി​യാ​ണ് അ​പ​ക​ടം ഉണ്ടാക്കിയത്. തേഞ്ഞിപ്പലം ചേ​ളാ​രി ഭാ​ഗ​ത്തു​നി​ന്ന്​ അ​മി​ത​വേ​ഗ​ത​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ ലോ​റി പൈ​ങ്ങോ​ട്ടൂ​ര്‍ വ​ള​വി​ല്‍വെച്ച് ഇർഷാദിന്‍റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനു ശേഷം ലോറി നിർത്താതെ പോകുകയും ചെയ്തു.

  എന്നാൽ ലോറിയുടെ പിന്നാലെ എത്തിയ കാർ യാത്രക്കാരൻ ഐ​ക്ക​ര​പ്പ​ടി സ്വ​ദേ​ശി ദു​ല്‍ഖി​ഫി​ലാ​ണ് ഇ​ടി​ച്ച​ത് ലോ​റി​യാ​ണെ​ന്നെ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് തേഞ്ഞിപ്പലം പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നെങ്കിലും ലോറി തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഈ സമയം നിരവധി ചരക്കു ലോറികൾ ഇതുവഴി കടന്നുപോയിരുന്നു. തേഞ്ഞിപ്പലം-രാമനാട്ടുകര റൂട്ടിൽ ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്തെ കടകളിലെ സിസിടിവി ക്യാമറകൾ അഴിഞ്ഞുമാറ്റിയിരുന്നതും അന്വേഷണത്തെ സാരമായി ബാധിച്ചു.

  Also Read- പൂവാറില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവം; എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു

  ഇതോടെ അപകടമുണ്ടാക്കിയ ലോറി കണ്ടെത്താൻ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുകയായിരുന്നു. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സ്, കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രമാണ് പുതിയ അ​ന്വേ​ഷ​ണ​സം​ഘം രംഗത്തെത്തിയത്. ദേ​ശീ​യ​പാ​ത​യി​ലെ ത​ല​പ്പാ​റ മു​ത​ല്‍ രാ​മ​നാ​ട്ടു​ക​ര അഴിഞ്ഞിലം ക​ട​വ് റി​സോ​ര്‍​ട്ടു​വ​രെ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളും അ​പ​ക​ടം ന​ട​ന്ന ദി​വ​സം തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​കോ​ട്​ വ​രെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ അ​നേ​ഷി​ച്ച്‌​ ക​ണ്ടു​പി​ടി​ച്ചും നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യു​മാ​ണ് ലോറിയും ഡ്രൈ​വ​റെ​യും ക​ണ്ടെ​ത്തി​യ​ത്.

  ഹൈടെക്ക് സെല്ലിന്‍റെയും കൂടി സഹായത്തോടെ നടത്തിയ വിശകലനത്തിലാണ് അപകടം ഉണ്ടാക്കിയ ലോറി കണ്ടെത്തിയത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സം​ഗീ​ത് പു​ന​ത്തി​ല്‍, സി. ​ശാ​ഹു​ല്‍ ഹ​മീ​ദ്, എ.​എ​സ്.​ഐ ര​വീ​ന്ദ്ര​ന്‍, സി.​പി.​ഒ റ​ഫീ​ക്ക്, ഹോം ​ഗാ​ര്‍​ഡ് മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

  News Sumamry- The lorry driver was arrested 40 days after the lawyer died in an accident. The vehicle along with the driver was also taken into custody. Nilambur Marutha Mundapetti native Karatan Muhammed's son Manjeri Bar Advocate Irshad Dan (30) died in an accident on August 10 at around 12.30 pm. Th. Thiruvananthapuram Native Musthafa (29) Arrested on the previous day.
  Published by:Anuraj GR
  First published: