മലപ്പുറം: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എലിവിഷത്തിന്റെ (rat poison) ട്യൂബ് വായിലായി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം(Malappuram)പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല - അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്.
കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് കുട്ടിയുടെ വായിൽ ആകുകയായിരുന്നു. ഉപയോഗശൂന്യമായ എലി വിഷട്യൂബ് എടുത്തു കളിക്കുന്നതിനിടയിലായിരുന്നു സംഭവം.
മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
Also Read-
ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്ആറു മാസത്തിനിടെ ജീവനൊടുക്കിയത് രണ്ടു വിദ്യാര്‍ഥികള്‍; ചുവരിലും ബുക്കിലും 6 വാക്കുകള്‍12, 13 വയസുകാരായ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. എന്നാല്‍ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ ദുരൂഹമാണ്.
Also Read-
പ്രാര്‍ഥനയ്ക്കിടെ സ്വര്‍ണമാല നഷ്ടമായ വീട്ടമ്മയ്ക്ക് വള ഊരി നല്‍കിയ അജ്ഞാതയെ കണ്ടെത്തിനെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരന്‍ ജോഷി-സുബിത ദമ്പതികളുടെ മകന്‍ അനന്തുവിനെ ഞായാറാഴ്ച്ച വൈകിട്ടാണ് റവന്യൂ ക്വട്ടേഴ്‌സിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാതാപിതാക്കള്‍ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് അനന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
colour, better, wish, father, show, blue എന്നി ഇംഗിഷ് പദങ്ങള്‍ ചുവരില്‍ ചോക്കു കൊണ്ടും ബുക്കില്‍ പേന കൊണ്ടും എഴുതിയിരുന്നു.
6 മാസം മുന്‍പാണ് നെടുങ്കണ്ടത്ത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകന്‍ പതിമൂന്നുകാരന്‍ ജെറോള്‍ഡ് മരിച്ചത്. ആത്മഹത്യ തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍. ആത്മഹത്യക്ക് കുട്ടികളെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.