മലപ്പുറം: ജില്ലാ വിഭജനം മുസ്ലീംലീഗ് ഉന്നയിച്ചതോടെ ജില്ലയിലെ യുഡിഎഫ് ബന്ധം ഉലയാന്‍ സാധ്യത. ആര്യാടന് മുഹമ്മദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പരസ്യമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ യോഗം ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.
എന്തുകൊണ്ട് ജില്ലാ വിഭജനം എതിര്‍ക്കുന്നു എന്നാണ് ആര്യാടന് മുഹമ്മദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പറഞ്ഞത് ആര്യാടനും കുറ്റപ്പെടുത്തിയത് എസ് ഡി പി ഐയെയും ആണെന്നിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇത് അത്ര പെട്ടെന്ന് നിഷേധിക്കാന്‍ ആകില്ല. മറുവശത്ത് മുസ്ലീം ലീഗാണെങ്കില്‍ ജില്ലാ വിഭജനത്തെ പറ്റി നേരത്തെ തന്നെ ആലോചിച്ചുതുടങ്ങിയതാണ്. എസ് ഡി പി ഐ ഇക്കാര്യത്തില്‍ ക്യാംപയിന് തുടങ്ങിയതുകൊണ്ട് മാത്രമാണ് അവര്‍ ആവശ്യം പരസ്യമായി ഉന്നയിക്കാതിരുന്നത്.
പക്ഷെ ഇപ്പോള്‍ വിഭജനം ചര്‍ച്ചയായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന കണക്ക് കൂട്ടലിലാണ് വിഷയം ലീഗ് നിയമസഭയില്‍ അവതരിപ്പിച്ചത്. ഈ ഘട്ടത്തില്‍ മുന്നണി ബന്ധം ഉലയാതിരിക്കാന്‍ കോണ്‍ഗ്രസ് വിഭജനത്തെ പിന്തുണക്കേണ്ടിവരും. നയപരമായ കാര്യമായതുകൊണ്ട് തന്നെ ഇക്കാര്യം ആലോചിക്കാനും ചര്‍ച്ച ചെയ്യാനും പാര്‍ട്ടി അടുത്ത് തന്നെ യോഗം ചേരും.
മറുവശത്ത് സിപിഎമ്മും വിഭജനത്തെ കണ്ണടച്ച് എതിര്‍ക്കുന്നില്ല. എന്നാല്‍ എസ് ഡി പി ഐയും ലീഗും ഉന്നയിച്ചതുകൊണ്ട് തന്നെ ആവശ്യത്തെ പെട്ടെന്ന് അംഗീകരിക്കാന്‍ സിപിഎമ്മിന് സാധിക്കില്ല. സംസ്ഥാന നേതൃത്വം വേണം നയപരമായ തീരുമാനമെടുക്കാന്‍ എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
വരും ദിവസങ്ങളില്‍ ഇടതുമുന്നണിയും ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. ഈ ഘട്ടത്തില്‍ എസ് ഡി പി ഐയും വിഭജന ആവശ്യത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.