• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യങ്ങൾ പുറത്തു പറയുന്നത് ദൈവനിന്ദയെന്ന് വിശ്വസിപ്പിച്ചു'; ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി

'ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യങ്ങൾ പുറത്തു പറയുന്നത് ദൈവനിന്ദയെന്ന് വിശ്വസിപ്പിച്ചു'; ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി

ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗികതക്ക് ഇരയാക്കിയിരുന്നുവെന്ന് യുവതി. യുവാവിന് ഭരണപക്ഷത്തിൽ സ്വാധീനം ഉണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു...

Malappuram

Malappuram

  • Share this:
    മലപ്പുറം: കോട്ടക്കലിൽ നവവരനെ ഭാര്യ വീട്ടുകാർ മർദ്ദിച്ച സംഭവത്തിലെ പരാതിക്കാരനായ അസീബിനെതിരെ ഗുരുതര ആക്ഷേപങ്ങളും ആയി ഭാര്യയായ 20കാരി. ഭർത്താവ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നുമുള്ള പരാതിയിൽ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് അവർ പറയുന്നു. ഭർതൃ വീട്ടിലെ എല്ലാവരും ഒരേ പോലെ തന്നെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ട്. ഒരു കാര്യവും പുറത്ത് പറയാൻ പാടില്ലെന്ന് അസീബ് നിർബന്ധപൂർവം ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യങ്ങൾ പുറത്തു പറയുന്നത് ദൈവനിന്ദയാണെന്ന് വരെ അയാൾ വിശ്വസിപ്പിച്ചിരുന്നുവെന്നും യുവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    കഴിഞ്ഞ മാസം ആണ് ഭാര്യ വീട്ടുകാർ മർദ്ദിച്ചു എന്ന്  കോട്ടക്കൽ ചങ്കുവെട്ടി സ്വദേശി അസീബ്  പരാതിപ്പെട്ടത്. വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ വീട്ടുകാർ മർദിച്ചു എന്ന അസീബിന്റെ പരാതിയിൽ യുവതിയുടെ പിതാവ് ഷംസുദിൻ അടക്കം ദിവസങ്ങളോളം ജയിലിൽ ആയിരുന്നു. യുവതിയുടെയും കുടുംബത്തിന്റേയും ആരോപണങ്ങൾ  ഇപ്രകാരമാണ്.

    'ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗികതക്ക് ഇരയാക്കിയിരുന്നു. ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങൾ ആണ് ഭർത്താവിന്റെ ഭാഗത്ത് നിന്നും അനുഭവിക്കേണ്ടി വന്നത്. സ്വന്തം വീട്ടിലെ ചടങ്ങുകൾക്ക് പോലും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് നൽകിയ 44 പവൻ സ്വർണം എടുത്തതിന് പുറമെ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതു നൽകുകയും ചെയ്തു. മറ്റൊരു പെൺ കുട്ടിയും അനുഭവിക്കാത്ത അത്ര ദുരിതമാണ് അനുഭവിച്ചത്"- യുവതി പറഞ്ഞു".

    "എന്നെ പുറത്ത് എവിടെയും എൻറെ വീട്ടിലേക്ക് പോലും പോകാൻ അനുവദിച്ചിരുന്നില്ല. ആരെങ്കിലും ചോദിച്ചാൽ എൻറെ ഇഷ്ടപ്രകാരമാണ് പോകാതിരിക്കുന്നത് എന്ന് പറയാൻ അയാൾ നിർബന്ധിച്ചിരുന്നു. രണ്ടു തവണയാണ് ശാരീരികബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ വീട്ടുകാരോട് പോലും ഒന്നും പറഞ്ഞിരുന്നില്ല.എനിക്ക് പഠിക്കണം എന്നുണ്ടായിരുന്നു , പഠിപ്പിക്കുമെന്ന് വിവാഹത്തിനുമുൻപ് ഉറപ്പും നൽകിയിരുന്നു പക്ഷേ അതൊന്നും ഉണ്ടായില്ല"- യുവതി പറഞ്ഞു.

    "റൂമിന് ഉള്ളിൽ നടക്കുന്ന ഒരു കാര്യവും പുറത്ത് പറയരുത് എന്ന് അയാൾ മകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അങ്ങനെ പറയുന്നത് ദൈവനിന്ദയാണ് എന്നും അത് ദോഷമാകും എന്നും അയാൾ പറഞ്ഞിരുന്നു. അക്കാരണം കൊണ്ടാണ് ഇവൾ ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചത്." യുവതിയുടെ പിതാവ് ഷംസുദ്ദീൻ പറഞ്ഞു.

    Also Read- നവവധുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം

    ജോലിസ്ഥലത്തുനിന്നും വിളിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു എന്നാണ് അസീബ്, ഭാര്യയുടെ ബന്ധുക്കൾക്കെതിരെ പരാതി നൽകിയത്. എന്നാൽ അന്ന് ചെറിയ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നും പറയുന്നത്ര ശാരീരിക ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്നും യുവതിയുടെ പിതാവ് ഷംസുദ്ദീൻ .
    " അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മധ്യസ്ഥം പറഞ്ഞ് തീർക്കാൻ ഉള്ള ശ്രമത്തിലായിരുന്നു. അതിനുവേണ്ടിയാണ് എന്ന് അസീബിനെ ജോലിസ്ഥലത്തും വിളിച്ചു കൊണ്ടു പോയത്. ചെറിയ ഉന്തുംതള്ളും ബഹളവും എല്ലാം ഉണ്ടായി. പക്ഷേ പരാതിയിൽ പറഞ്ഞതുപോലെയുള്ള ഉള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല"- ഷംസുദ്ദീൻ പറഞ്ഞു.

    നടന്ന കാര്യങ്ങളെല്ലാം വ്യക്തമാക്കി പോലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞു. അസിബിനെതിരെ എതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. ഇത് ഭരണകക്ഷിയുടെ ആളായതുകൊണ്ട് ഉള്ള സ്വാധീനം കൊണ്ടാണെന്ന് ഷംസുദ്ദീൻ ആരോപിക്കുന്നു. " ഭരണകക്ഷിയിൽ വലിയ സ്വാധീനം ഉള്ള ആളാണ് അസീബ് എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പോലീസിൻറെ ഭാഗത്തുമുള്ള നടപടികൾ കാണുമ്പോൾ അത് ശരിയാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇത്ര ദിവസം കഴിഞ്ഞിട്ടും ഇതിൽ കാര്യമായ നടപടി എടുക്കാതിരിക്കുമോ ? "

    ആത്മഹത്യ ചെയ്യാൻ വരെ പലവട്ടം തോന്നിയിട്ടുണ്ട് എങ്കിലും അതെല്ലാം അതി ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണ്. മറ്റൊരു പെൺകുട്ടിക്കും ഇതുപോലെ അനുഭവം ഉണ്ടാകരുത് എന്ന് കരുതിയാണ് ഇതെല്ലാം ഇപ്പോൾ തുറന്നു പറയുന്നതെന്നും യുവതി പറഞ്ഞു. ഇവരുടെ പരാതിയിൽ മലപ്പുറം പോലീസ് കഴിഞ്ഞമാസം 24ന്  അസീബിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും ദേഹോപദ്രവത്തിനും  അടക്കമുള്ള വിവിധ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
    Published by:Anuraj GR
    First published: