നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Malappuram |എടിഎമ്മിനുള്ളില്‍ കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്ന നിലയില്‍ യുവാവ്; രക്ഷകരായി പോലീസ്

    Malappuram |എടിഎമ്മിനുള്ളില്‍ കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്ന നിലയില്‍ യുവാവ്; രക്ഷകരായി പോലീസ്

    പോലീസ് എടിഎം കൗണ്ടറിന് അകത്ത് കയറിയപ്പോള്‍ മുഖം താഴ്ത്തി മൂലയില്‍ ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മലപ്പുറം: എടിഎമ്മിനുള്ളില്‍(ATM) കഴുത്ത് മുറിഞ്ഞ് ചോരവാര്‍ന്ന നിലയില്‍ യുവാവിനെ കണ്ടെത്തി. മലപ്പുറം(Malappuram) കുറ്റിപ്പുറം തിരൂര്‍ റോഡിലെ എടിഎം കൗണ്ടറിനുള്ളിലാണ് ചോര വാര്‍ന്ന നിലയില്‍ എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് കണ്ടെത്തിയത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.

      ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്താനാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.എം വിനോദും സിവില്‍ പൊലീസ് ഓഫിസര്‍ റിയാസും എത്തിയത്. വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്ത്തി മൂലയില്‍ ഇരിക്കുന്ന യുവാവിനെ കണ്ടത്. രക്തം വാര്‍ന്നൊഴുതി തളം കെട്ടിയ നിലയിലായിരുന്നു.

      പോലീസിനെ കണ്ട് യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായംതേടി. എടിഎം കൗണ്ടറില്‍നിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
      Published by:Sarath Mohanan
      First published: