നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊന്നാനി-കുറ്റിപ്പുറം ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

  പൊന്നാനി-കുറ്റിപ്പുറം ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

  പൊന്നാനി - കുറ്റിപ്പുറം ബൈപാസില്‍ കോട്ടത്തറ അമ്പലത്തിന് സമീപത്താണ് സ്‌കോര്‍പിയോ, ഹ്യുണ്ടായി ക്രെറ്റ കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്

  prabheesh

  prabheesh

  • Share this:
   മലപ്പുറം: പൊന്നാനി കുറ്റിപ്പുറം ബൈപാസില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തിരൂര്‍ ആലത്തിയൂര്‍ സ്വദേശി പത്തായപുരക്കൽ പ്രഭീഷ്(33) ആണ് മരിച്ചത്. അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. പൊന്നാനി - കുറ്റിപ്പുറം ബൈപാസില്‍ കോട്ടത്തറ അമ്പലത്തിന് സമീപത്താണ് സ്‌കോര്‍പിയോ, ഹ്യുണ്ടായി ക്രെറ്റ കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

   തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടുകൂടിയാണ്​ അപകടമുണ്ടായത്. പൊന്നാനി ഭാഗത്തുനിന്നും തിരൂര്‍ ആലത്തിയൂരിലേക്ക് പോവുകയായിരുന്ന സ്കോര്‍പ്പിയോയും കുറ്റിപ്പുറം ഭാഗത്തുനിന്ന്​ വന്ന ക്രെറ്റയുമാണ് കൂട്ടിയിടിച്ചത്. സ്കോര്‍പ്പിയോ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും കുടുംബം സഞ്ചരിച്ച ക്രെറ്റയിലെ രണ്ടുപേര്‍ക്കും പരിക്കേറ്റു.

   പരിക്കേറ്റ ആലത്തിയൂര്‍ സ്വദേശികളായ രണ്ടുപേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെറ്റയിൽ ഉണ്ടായിരുന്ന രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രസന്നയാണ് മരിച്ച പ്രഭീഷിന്‍റെ അമ്മ. അച്ഛൻ- വേണു. സഹോദരന്‍- പ്രവി. പ്രഭീഷിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി.

   കാസർഗോഡ് പരപ്പയിൽ അഞ്ചുപേരെ പേപ്പട്ടി കടിച്ചു; നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു

   കാസർഗോഡ്: പരപ്പയിൽ അഞ്ചു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. മുലപ്പാറയിലെ സോജി (48), പരപ്പയിലെ ഓട്ടോ ഡ്രൈവർ പ്രതിഭാനഗറിലെ മുരളീധരൻ (39), കുപ്പമാട് വിബിൻ (23) മുലപ്പാറയിലെ നിതീഷ് (13) പട്ടളത്തെ സുദർശനൻ (13) എന്നിവർക്കാണ് പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അഞ്ചു പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആണ് സംഭവം ഉണ്ടായത്. പട്ടിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

   ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു; രക്ഷകനായി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ

   കോ​ഴി​ക്കോ​ട്‌: അമ്മയ്ക്കൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ യുവതിക്ക് രക്ഷയായി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ. കോഴിക്കോട് പാവങ്ങാടാണ് സംഭവം. ഇന്ന് രാവിലെ അ​മ്മ ശ്രീ​വി​ദ്യ​ക്കൊ​പ്പം ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് പു​തി​യ​ങ്ങാ​ടി ച​ട്ടി​ക്ക​ണ്ടി സ്വ​ദേ​ശി അ​ഭ​യയ്ക്ക് (21) പാമ്പുകടിയേറ്റത്.​ ബീച്ച് ആശുപത്രിയിൽ എത്തിച്ച യുവതിയെ കനത്ത ഗതാഗത കുരുക്കിനിടയിലും അവസരോചിതമായി മെഡിക്കൽ കോളേജിൽ എത്തിച്ചത് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്‌ പൊ​ലീ​സ്​ അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ എ.​ ഉ​മേ​ഷ്‌ ആയിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.

   Also See- Uthra Murder | 'സ്വന്തം ഭാര്യ വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് പ്രതി ആസൂത്രണം നടത്തി'; ഉത്രാ കേസിൽ പ്രോസിക്യൂഷൻ

   കഴിഞ്ഞ ആഴ്ചയാണ് ക്ഷേതത്തിൽ പോയി മടങ്ങി വരുമ്പോൾ പു​ത്തൂ​ര്‍ പാ​വ​ങ്ങാ​ട്‌ റെ​യി​ല്‍​വേ ലൈ​​നി​നു​ സ​മീ​പ​ത്തുവെ​ച്ച്​ അ​ഭ​യ​യെ പാമ്പ് ​ക​ടി​ച്ച​ത്. ഉടൻ തന്നെ അമ്മയും സഹോദൻ അഭിഷേകും ചേർന്ന് അഭയയെ ബൈക്കിൽ ബീച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഉടൻ മെഡിക്കൽ കോളേജിൽ എത്തിക്കണമെന്നായിരുന്നു ബീച്ച് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. എന്നാൽ ആ സമയം അവിടെ ആംബുലൻസ് ഇല്ലാത്തതിനാൽ യാത്ര വൈകി.

   അങ്ങനെ അമ്മയും സഹോദരനും ചേർന്ന് ബൈ​ക്കി​ല്‍​ത​ന്നെ അഭയയെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊണ്ടുപോടി. എന്നാൽ ബീ​ച്ച്‌​ ഭാ​ഗ​ത്ത്​ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കിൽ ഇവരുടെ യാത്ര തടസപ്പെട്ടു. അ​തി​നി​ടെ​യാ​ണ്​ സ​മീ​പ​ത്തു​ നി​ര്‍​ത്തി​യി​ട്ട പൊ​ലീ​സ്​ വ​ണ്ടി​ക്ക​രി​കി​ലെ​ത്തി അ​ഭ​യ​യു​ടെ സ​ഹോ​ദ​ര​ന്‍ അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ എ. ​ഉ​മേ​ഷി​നോ​ട്​ സ​ഹാ​യ​ഭ്യ​ര്‍​ഥി​ച്ച​ത്. ഉടൻ തന്നെ ഇവരെ പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.

   അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​റുടെ നിർദേശം അനുസരിച്ച് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്ക് സൌകര്യം ഒരുക്കുക കൂടി ചെയ്തു. അതിനിടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്ന്‌ പൊ​ലീ​സ്‌ ആം​ബു​ല​ന്‍​സും വ​ന്നു. അങ്ങനെ എ​ളു​പ്പ​ത്തി​ല്‍ യുവതിയെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തിക്കാ​നാ​യി. ചി​കി​ത്സ ക​ഴി​ഞ്ഞ്‌ ഞാ​യ​റാ​ഴ്​​ച വൈ​കിട്ട്‌ അ​ഭ​യ ആ​ശു​പ​ത്രി വിടുകയും ചെയ്തു.
   Published by:Anuraj GR
   First published: