നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് വഴിയരികിൽ ICU-വുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം; പരിപാടിക്ക് ആംബുലൻസ് ഉപയോഗിച്ചതിനെതിരെ വിമർശനം

  മലപ്പുറത്ത് വഴിയരികിൽ ICU-വുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം; പരിപാടിക്ക് ആംബുലൻസ് ഉപയോഗിച്ചതിനെതിരെ വിമർശനം

  സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം

  • Share this:
  മലപ്പുറം:കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. മലപ്പുറം കലക്ട്രേറ്റിന് മുന്‍പില്‍ റോഡ് സൈഡ് ഐ സി യു എന്ന പേരില്‍ നടത്തിയ പ്രതിഷേധ പരിപാടിക്ക് എതിരെ തന്നെ പ്രതിഷേധവുമായി ഒരു കൂട്ടര്‍ എത്തി. ചാറ്റല്‍ മഴയെ വക വെക്കാതെ ആയിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പാതയോരത്തെ പ്രതിഷേധം.. ആംബുലന്‍സും ചക്രക്കസേരയും കട്ടിലും കട്ടിലില്‍ രോഗിയും ഓക്‌സിജന്‍ സിലിണ്ടറും ഗ്ലൂക്കോസ് റ്റിയൂബും എല്ലാം പാതയോരത്ത് നിരന്നു.  കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി വി എസ് ജോയ് ആയിരുന്നു ഉദ്ഘാടകന്‍. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് എതിരെ നിശിത വിമര്‍ശനം.' കേരളം കോവിഡിന്റെ ആസ്ഥാനം ആയി മാറി. രാജ്യത്ത് എല്ലായിടത്തും കോവിഡ് കുറയുമ്പോള്‍ കേരളത്തില്‍ മാത്രം അത് കുറയുന്നില്ല.മറിച്ച് ഉയരുകയാണ് കമ്യൂണിസ്റ്റ് ചൈനയിലെ വുഹാനില്‍ നിന്ന് വന്ന കോവിഡ് അവശേഷിക്കുന്നത് കമ്യൂണിസ്റ്റ് കാരനായ പിണറായി വിജയന്‍ ഭരിക്കുന്ന കൊച്ചു കേരളത്തില്‍ മാത്രം ആണ്. കോവിഡ് പ്രതിരോധ രംഗത്ത് പാളിച്ച വന്നിരിക്കുന്നു. ഈ ഗവണ്‍മെന്റ് കോവിഡിനെ സ്‌നേഹിക്കുകയാണോ എന്ന് സംശയം തോന്നാം. കോവിഡ് ഉണ്ടാക്കിയ ഗതികേടിനെ തുടര്‍ന്ന് അധികാരത്തില്‍ വന്ന പിണറായി ഗവണ്‍മെന്റ് ഈ ഗതികേട് കേരളത്തില്‍ തുടരണമെന്ന എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു എന്ന് ആരും ശങ്കിച്ചു പോകും. എവിടെ കൊറോണ ഉണ്ടോ അവിടെ അരാജകത്വം ഉണ്ട്, എവിടെ അരാജകത്വം ഉണ്ടോ അവിടെ കമ്യൂണിസം ഉണ്ട്.ഇങ്ങനെ ആണ് പിണറായി വിജയന്റെ മാനിഫെസ്റ്റോ. ' വി എസ് ജോയ് പറഞ്ഞു.  മഴയുടെ ശക്തി കൂടും മുന്‍പ് പ്രതിഷേധ പരിപാടി നിര്‍ത്തി..പക്ഷേ അപ്പോഴാണ് നടത്തിയ പരിപാടിക്ക് എതിരെ പ്രതിഷേധവുമായി ഒരാള്‍ എത്തിയത്.സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ കലിപ്പ് കേറിയ ഇടത് പക്ഷ പ്രവര്ത്തകര്‍ ആരെങ്കിലും ആകും എന്നായിരുന്നു എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ മലപ്പുറം ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയ മുനീര്‍ ആയിരുന്നു അത്.  പ്രതിഷേധ പരിപാടിയില്‍ ആംബുലന്‍സ് ഉപയോഗിച്ചത് ആണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്..' ആംബുലന്‍സ് ഇത് പോലെ ഉള്ള നാടകത്തിന് ഉപയോഗിക്കരുത്. ഇത് എമര്‍ജന്‍സി വെഹിക്കിള്‍ ആണ്. ഇവരുടെ എന്നല്ല ഏത് പാര്‍ട്ടിയുടെ ആണെങ്കിലും ഉപയോഗിക്കരുത്. ഞാന്‍ ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ആണ്. ഇത് വഴി വന്നപ്പോള്‍ ഇങ്ങനെ കണ്ടപ്പോള്‍ പ്രതിഷേധം അറിയിക്കുക ആണ്..' മുനീര്‍ പറഞ്ഞു. തൊട്ടു പിന്നാലെ പ്രതിഷേധ പരിപാടിക്ക് കൊണ്ട് വന്ന ആംബുലന്‍സ് എടുത്ത് ഡ്രൈവര്‍ സ്ഥലം വിട്ടു.പരിപാടി കഴിഞ്ഞാണ് പ്രതിഷേധം ഉണ്ടായത് എന്നത് കൊണ്ട് കൂടുതല്‍ തര്‍ക്കത്തിന് യൂത്ത് കോണ്‍ഗ്രസുകാരും നിന്നില്ല.
  Published by:Jayashankar AV
  First published:
  )}