നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോവിഡ് വ്യാപനം രൂക്ഷം; കോട്ടയം മലരിക്കൽ ആമ്പൽ ഫെസ്റ്റിവൽ നിർത്തിവെച്ചു

    കോവിഡ് വ്യാപനം രൂക്ഷം; കോട്ടയം മലരിക്കൽ ആമ്പൽ ഫെസ്റ്റിവൽ നിർത്തിവെച്ചു

    ഈ മാസം 14 നാണ് മന്ത്രി വി എന്‍ വാസവന്‍ മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റിവല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്

    • Share this:
    കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഈ മാസം 14 നാണ് മന്ത്രി വി എന്‍ വാസവന്‍ മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റിവല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

    മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റിവല്‍ കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും വന്‍തോതില്‍ ജനങ്ങള്‍ എത്താന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഓണക്കാലത്ത് വലിയ ജനത്തിരക്കാണ് മലരിക്കലില്‍ അനുഭവപ്പെട്ടത്.

    എന്നാല്‍ മലരിക്കല്‍ ഉള്‍പ്പെട്ട തിരുവാര്‍പ്പ് പഞ്ചായത്തില്‍ ഏറ്റവുമൊടുവില്‍ വരുന്ന കോവിഡ് കണക്ക് അധികൃതരെ ആശങ്കയിലാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ അടിയന്തര നടപടിയുമായി ജില്ലാ കളക്ടര്‍ പികെ ജയശ്രീ രംഗത്തുവന്നത്. മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പേരിലാണ് അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കിയത്.

    തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ മേനോന്‍ നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ അടിയന്തരമായി നടപടിയെടുത്തത്. മലരിക്കല്‍ ഭാഗം ഉള്‍പ്പെട്ട തിരുവാര്‍പ്പ് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കോവിഡ് വ്യാപനം ഏറെ രൂക്ഷമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടറെ കത്തിലൂടെ അറിയിച്ചിരുന്നു. 13 ആം വാര്‍ഡില്‍ മാത്രം 23 പേര്‍ക്ക് കോവിഡ് രോഗബാധ ഉണ്ട് എന്ന് പ്രധാനപ്പെട്ട വിവരമാണ് ജില്ലാ കളക്ടറെ പഞ്ചായത്ത് അറിയിച്ചത്. ഇതോടെയാണ് വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടായത്.

    മലരിക്കല്‍ ആമ്പല്‍ വസന്തത്തിന് എത്തുന്നവരെ വള്ളത്തിലാണ് കാഴ്ച കാണിക്കുന്നതിനായി കൊണ്ടുപോകുന്നത്. ഈ വെള്ളത്തിന്റെ തുഴച്ചില്‍ക്കാരായ പലര്‍രും ഉണ്ടായി രോഗവാധിതരാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ജില്ലാകലക്ടറെ അറിയിച്ചു. ഈ ഗുരുതര സ്ഥിതി പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ ആമ്പല്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്.

    മലരിക്കല്‍ നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും ആമ്പല്‍ വസന്തം കാണാനായി എത്തുന്നത്. വള്ളത്തിലെ തുഴച്ചില്‍കാര്‍ക്ക് രോഗം വന്നതോടെ മറ്റു ജില്ലകളില്‍നിന്ന് എത്തുന്നവര്‍ക്കും രോഗബാധ പടരാന്‍ കാരണമായേക്കുമെന്ന് ജില്ലാഭരണകൂടം കരുതുന്നു. അത് തടയാന്‍ വേണ്ടിയാണ് അടിയന്തരമായ ഇടപെടലുണ്ടായത്.

    ദുരന്തനിവാരണ നിയമപ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മലരിക്കല്‍ പ്രദേശത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായി കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഏതായാലും കാഴ്ച കാണാനായി കാത്തിരുന്ന നിരവധി പേര്‍ക്ക് നിരാശാ സമ്മാനിക്കുന്നതാണ് പുതിയ തീരുമാനം.

    എന്നാല്‍ ഈ തീരുമാനം എടുക്കാതെ മുന്നോട്ട് പോകാനാകില്ല എന്ന് ജില്ലാഭരണകൂടം ചൂണ്ടിക്കാട്ടുന്നു. മലരിക്കല്‍ ആമ്പല്‍ വസന്തം ഈ പ്രദേശത്തെ ജനങ്ങളുടെ വലിയ ജീവനോപാധി കൂടി ആയിരുന്നു. ഇത് നിര്‍ത്തി വെച്ചതോടെ വള്ളക്കാര്‍ ഉള്‍പ്പെടെ ഉള്ളവരും വലിയ നിരാശയിലാണ്.

    കളക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. നിരോധനം നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ പോലീസ് പട്രോളിങ് ഇവിടെ ഉണ്ടാകും. നിരോധനം ലംഘിച്ച് ആരെങ്കിലും എത്തിയ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
    Published by:Karthika M
    First published:
    )}