• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുതിർന്ന മാധ്യമ പ്രവർത്തകൻ ഡി. വിജയമോഹൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ ഡി. വിജയമോഹൻ അന്തരിച്ചു

1978 മുതലാണ് മലയാള മനോരമയിൽ ചേർന്നത്.

ഡി വിജയമോഹൻ

ഡി വിജയമോഹൻ

  • Share this:









    ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ ഡൽഹി സീനിയർ കോർഡിനേറ്റിങ് എഡിറ്ററുമായ ഡി. വിജയമോഹൻ (65) അന്തരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് സ്വദേശിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുംനേടിയ അദ്ദേഹം 1978 മുതലാണ് മലയാള മനോരമയിൽ ചേർന്നത്.

    ബാംഗ്ലൂർ കൈരളിനികേതൻ സ്കൂൾ, നെടുമങ്ങാട് ഗവ ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. കോമൺവെൽത്ത് പ്രസ് യൂണിയന്റെ ഫെല്ലോഷിപ്പിൽ ഇംഗ്ലണ്ടില്‍ പത്രപ്രവർത്തനത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്.  അച്ഛൻ. പി കെ ദാമോദരൻ നായർ. അമ്മ. എസ് മഹേശ്വരി അമ്മ.

    Also Read ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസ്: ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം

    Also Read മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

    കേരള ലളിത കല അക്കാദമിയുടെ അവാർഡ് (2005), കേരള പ്രസ് അക്കാദമിയുടെ വി കരുണാകരൻ നമ്പ്യാർ അവാർഡ് (1986), തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാർഡ്(1987), മലയാള മനോരമ ചീഫ് എഡിറ്ററുടെ സ്വർണ മെഡൽ(1990), വികസനോന്മുഖ പത്രപ്രവർത്തനത്തിന് കേരള സർക്കാറിന്റെ അവാർഡ്, (2004), സ്വാമി രംഗനാഥാനന്ദയ്ക്ക് പി കെ പരമേശ്വരൻ നായർ അവാർഡ് (2007)എന്നിവ ലഭിച്ചിട്ടുണ്ട്.








    Published by:Aneesh Anirudhan
    First published: