മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ്പ് (58) അന്തരിച്ചു. സംസ്കാരം പിന്നീട്. മനോരമയിൽ 35 വർഷം സേവനമനുഷ്ഠിച്ച റോയി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചു. പാലക്കാട് കോ ഓർഡിനേറ്റിങ് എഡിറ്ററുമായിരുന്നു. 1987ൽ മനോരമ പത്രാധിപ സമിതിയിൽ ചേർന്നു. പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതനായ ടി.സി. ഫിലിപ്പോസിന്റെ മകനാണ്. കുമ്പളാംപൊയ്ക പുതുച്ചിറ ജോ വില്ലയിൽ പി.ഇ. ഏബ്രഹാമിന്റെ മകൾ ജിജയാണു ഭാര്യ. മക്കൾ: ആൻ, ഫിലിപ്പ്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.