ഇനി മേലില്‍ ഡോ. ആസാദ് എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആസാദ്. അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പി എച്ച് ഡി കിട്ടിയ ശേഷം അക്കാദമിക രംഗത്ത് അദ്ധ്യാപകനും ഗവേഷണ മാർഗദർശിയുമായി പ്രവർത്തിച്ച കാലത്ത് ഡോ. ആസാദ് എന്ന് എഴുതിത്തുടങ്ങിയെന്നും എന്നാൽ ഇനി മേലിൽ ഡോ. ആസാദ് എന്ന് അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
Also read-‘വാഴക്കുല’യുടെ രചയിതാവിനെ അറിയില്ലെങ്കിലും ചിന്താ ജെറോമിന് ഡോക്ടറേറ്റ് യോഗ്യതയെന്ന് കേരള സര്‍വകലാശാല
പോസ്റ്റിന്റെ പൂർണരൂപം
പ്രിയ സുഹൃത്തുക്കളേ, ആസാദ് എന്നാണ് എന്റെ പേര്. പി എച്ച് ഡി കിട്ടിയ ശേഷം അക്കാദമിക രംഗത്ത് അദ്ധ്യാപകനും ഗവേഷണ മാർഗദർശിയുമായി പ്രവർത്തിച്ച കാലത്ത് ഡോ. ആസാദ് എന്ന് എഴുതിത്തുടങ്ങി. അങ്ങനെ വിളിക്കപ്പെട്ടുതുടങ്ങി. അപ്പോഴും ഞാൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ ആസാദ് എന്നു മാത്രമാണ് പേരു വെച്ചത്. 1992 മുതൽ 2022 വരെ കാലത്ത് എന്റേതായി പുറത്തുവന്ന പുസ്തകങ്ങളും ഭൂരിപക്ഷം ലേഖനങ്ങളും നോക്കിയാൽ അക്കാര്യം വ്യക്തമാവും. ഇനി മേലിൽ ഡോ. ആസാദ് എന്ന് അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആസാദ് എന്നു മാത്രം വിളിക്കപ്പെടാനാണ് ആഗ്രഹം. ഡോക്ടർ വിശേഷണത്തിൽനിന്ന് അൽപ്പം വൈകിയാണെങ്കിലും എന്നെ മോചിപ്പിക്കണമെന്ന് സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു. സ്നേഹപൂർവ്വം, ആസാദ് 29 ജനുവരി 2023”.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.