വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. റവന്യു നടപടി നേരിടുന്ന ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. അടിമാലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശ പ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.
കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നൽകിയത്.
2020 ൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് അരുൺകുമാറിന് പാട്ടത്തിന് നൽകിയിരുന്നു. 48 ലക്ഷം രൂപ കരുതൽ ധനമായി വാങ്ങി. എന്നാൽ റിസോര്‍ട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ അരുണ്‍ കുമാറിന് സ്ഥാപന ലൈസന്‍സ് ലഭിച്ചില്ല. കരുതല്‍ധനമായി നല്‍കിയ 40 ലക്ഷം രൂപ തിരിച്ചു നൽകണമെന്ന് കാട്ടിയാണ് പരാതി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.