ഇലന്തൂരിലെ നരബലിയിൽ മറ്റേതെങ്കിലും 'മാഫിയ' ഇടപെടലുകള്‍ ഉണ്ടോ എന്ന് അന്വേഷണങ്ങളിൽ തെളിയണമെന്ന് നടൻ ചന്തുനാഥ്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും ചന്തുനാഥ് സോഷ്യൽമീഡിയയിൽ കുറിച്ചു.
അവിശ്വസനീയമാണ് തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022-ല്‍ ജീവിച്ചിരിക്കുന്ന, സര്‍വോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാന്‍ പറയുന്നത്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമാകും എന്നുറപ്പുണ്ട് ..എന്നിരുന്നാലും...
മറ്റേതെങ്കിലും 'മാഫിയ' ഇടപെടലുകള്‍ ഈ അരുംകൊലകളില്‍ ഉണ്ടോ എന്ന് തുടര്‍ അന്വേഷണങ്ങളില്‍ തെളിയണം. അതല്ല 'primary motive' നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കില്‍ ...ഹാ കഷ്ടം എന്നെ പറയാനുള്ളു..മരവിപ്പ്..
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.