യുവനടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടവേ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു (Vijay Babu). 'നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി' എന്ന ചിത്രത്തോടൊപ്പം ഒരു ചെറിയ കുറിപ്പുമാണ് വിജയ് ബാബു ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റ്-'എന്ത് തന്നെ സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശമുള്ളതിനാൽ മാധ്യമങ്ങൾ എന്ത് പ്രകോപനം സൃഷ്ടിച്ചാലും അവരുമായി സംസാരിക്കില്ല. അന്വേഷണത്തോട് 100 ശതമാനം സഹകരിക്കുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ട.'![]()
കേസിൽ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.
Also read-
യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽതിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ചോദ്യം ചെയ്യലിനായി ഹാജരായത്. ജൂലൈ 3 വരെ രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് കോടതി അനുമതി നൽകിയിരുന്നു.
ഏപ്രിൽ 22നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
Also Read-
വ്യക്തമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ല; കോടതി വിധിക്കു ശേഷം തീരുമാനം: AMMA ഭാരവാഹികൾഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു ലൈവിൽ അന്ന് ആരോപിക്കുകയും ചെയ്തു.
Also Read-
'ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമെന്ന് പറയരുത്'; വിജയ് ബാബു കേസിൽ ഹൈക്കോടതിതുടർന്ന് ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ജോർജിയയിലേക്കും വിജയ് ബാബു കടന്നിരുന്നു. പിന്നീട് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് നീക്കം തുടങ്ങിയതോടെയാണ് ദുബായിയിൽ തിരിച്ചെത്തി ശേഷം കേരളത്തിലെത്തിയത്.
കേസിൽ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണമെന്നുമായിരുന്നു ഉപാധി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.