• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചെന്നൈയിലെത്തി നേരില്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്നു, സാധിച്ചില്ല'; കോടിയേരിയെ അനുസ്മരിച്ച് സുരേഷ് ഗോപി

'ചെന്നൈയിലെത്തി നേരില്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്നു, സാധിച്ചില്ല'; കോടിയേരിയെ അനുസ്മരിച്ച് സുരേഷ് ഗോപി

കോടിയേരിയുടെ ഓർമ്മകൾക്ക് മുമ്പിൽ, വ്യക്തിത്വത്തിന് മുമ്പിൽ കണ്ണീരഞ്ജലി ചെലുത്തുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

  • Share this:
അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ചികിത്സയില്‍ കഴിയവെ ചെന്നൈയിൽ പോയി അദ്ദേഹത്തെ കാണുവാനുള്ള ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ലെന്നും അതൊരു വേദനയായി ബാക്കിനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അടിത്തട്ട് പോലീസ് സംവിധാനത്തിൽ  വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരിയെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.





ഏതാണ്ട് 25 വർഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചു പോകുന്ന, തീർത്തും വ്യക്തിപരമായ ബന്ധത്തിൽ നിന്ന്  ഒരു സരസനായ മനുഷ്യനാണ് അദ്ദേഹം എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.

Kodiyeri Live Updates: ജന്മനാടിനോട് വിട ചൊല്ലാൻ കോടിയേരിയെത്തി; ആദരവോടെ ജനസഹസ്രം


ഒരു ജ്യേഷ്ഠ സഹോ​ദരൻ. എന്റെ സുഹൃത്തുക്കൾ കൂടിയായ അദ്ദേഹത്തിന്റെ മക്കൾ, സഹധർമ്മിണി ഇവരുടെയെല്ലാം വേദനയിൽ പങ്കുചേരുവാനും അതുപോലെ തന്നെ മലയാളി സമൂഹത്തിൽ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന തലത്തിൽ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ, വ്യക്തിത്വത്തിന് മുമ്പിൽ കണ്ണീരഞ്ജലി ചെലുത്തുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.



ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധി തവണ എംഎൽഎ ആയി നിയമസഭയിൽ എത്തിയ ജനപ്രതിനിധി എന്ന നിലയ്ക്കും ആ പാർട്ടിക്ക് ​ഗുണകരമായി പ്രവർത്തിക്കുകയും ചെയ്ത പ്രവർത്തകൻ എന്ന നിലയ്ക്കും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നുവെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു.

Also Read-കോടിയേരി പ്രിയ സുഹൃത്തെന്ന് മമ്മൂട്ടി; കണ്ണീരോടെ വിടയെന്ന് മോഹൻലാൽ

പത്ത് ദിവസം മുമ്പ് ചെന്നൈയിൽ ചെന്നപ്പോളും അദ്ദേഹത്തെ ആശുപത്രിയിലെത്തി കാണാനുള്ള ശ്രമിച്ചിരുന്നു. പക്ഷേ ബിനോയി തന്നെ പറഞ്ഞത് ഡോക്ടർമാർ അതിന് അനുവദിക്കുന്നില്ല എന്നാണ്. അദ്ദേഹത്തെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. ആ ആത്മാർത്ഥമായ ആ​ഗ്രഹം നടന്നില്ല. അതും ഇപ്പോൾ ഒരു വേദനയായി നിൽക്കുന്നു. എല്ലാം കൂടി ഉൾക്കൊണ്ടുകൊണ്ടിരിക്കുന്ന നിമിഷത്തിൽ പുതിയ സിനിമയുടെ ആഘോഷത്തിലൊന്നും പങ്കുചേരാനുള്ള മാനസികാവസ്ഥയിൽ അല്ല എന്നും താരം പറഞ്ഞു..
Published by:Arun krishna
First published: