• HOME
  • »
  • NEWS
  • »
  • kerala
  • »
  • സഹസംവിധായകനും നടനുമായ ദീപു ബാലകൃഷ്ണൻ മുങ്ങി മരിച്ചു

സഹസംവിധായകനും നടനുമായ ദീപു ബാലകൃഷ്ണൻ മുങ്ങി മരിച്ചു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്

  • Share this:
ചലച്ചിത്ര നടനും സഹസംവിധായകനുമായ ദീപു ബാലകൃഷ്ണൻ(41) മുങ്ങിമരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിയോടെ ക്ഷേത്ര കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

കുളിക്കാനാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. കുളത്തിന്റെ പരിസരത്തു നിന്ന് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ നേത്യത്വത്തിലാണ് മൃതശരീരം മുങ്ങിയെടുത്തത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Also Read- യുവതിയുടെ വയറ്റിൽ കത്രിക: അധികൃതരുടെ വാദം പൊളിയുന്നു; മറന്നുവച്ചത് നിഷേധിക്കുന്നില്ലെന്ന് ഡോക്ടർമാർ

മലയാള സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാൽ,വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, അജു വർഗ്ഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഉുറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഈ ചിത്രത്തിൽ ഒരു വേഷവും ചെയ്തിരുന്നു.

'വണ്‍സ് ഇന്‍ മൈന്‍ഡ്', 'പ്രേമസൂത്രം' എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.
Published by:Naseeba TC
First published: