ഇന്റർഫേസ് /വാർത്ത /Kerala / സ്ത്രീ പുരുഷ സമത്വത്തിന്റെ സന്ദേശവുമായി മലയാളം മിഷന്റെ ഷീ റേഡിയോ

സ്ത്രീ പുരുഷ സമത്വത്തിന്റെ സന്ദേശവുമായി മലയാളം മിഷന്റെ ഷീ റേഡിയോ

radio-

radio-

മലയാളം മിഷന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റേഡിയോ മലയാളം അവതരിപ്പിക്കുന്ന പുതിയ പ്രക്ഷേപണ പരിപാടി ഷീ റേഡിയോക്ക് തുടക്കമായി.

  • Share this:

മലയാളം മിഷന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റേഡിയോ മലയാളം അവതരിപ്പിക്കുന്ന പുതിയ പ്രക്ഷേപണ പരിപാടി ഷീ റേഡിയോക്ക് തുടക്കമായി.

കേരളത്തിൽ സ്ത്രീപുരുഷസമത്വം ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികൾക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മലയാളം മിഷന്റെ നേതൃത്വത്തിലും അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

സ്ത്രീസമത്വം എന്ന വിഷയം മുൻനിർത്തി സാംസ്കാരിക

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടിയാണ് സമം. ഈ പദ്ധതിയുമായി കൈകോർത്തുകൊണ്ട് മലയാളം മിഷൻ റേഡിയോ മലയാളം അവതരിപ്പിക്കുന്ന പുതിയ പ്രക്ഷേപണ പരിപാടിയാണ് ഷീ റേഡിയോ. സമകാലിക സ്ത്രീ വിഷയങ്ങൾ അവതരിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രക്ഷേപണ പരിപാടികളാണ് റേഡിയോ മലയാളം ഷീ റേഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരളസമൂഹത്തെ സ്ത്രീപുരുഷസമത്വത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പരിപാടികൾ.പരിപാടിയുടെ ഔദ്യാഗിക ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. സർക്കാർ ആവിഷ്കരിക്കുന്ന സ്ത്രീപുരുഷസമത്വം പരിപാടികളിൽ സമ്പൂർണ്ണ പങ്കാളിത്തം  സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉൾപെട്ടവർ ഉറപ്പാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

തുടർന്ന് ആകാശവാണിയിൽ അരനൂറ്റാണ്ട്കാലം അനൌൺസറായി ജോലി ചെയ്ത ആദ്യകാല പ്രക്ഷേപക സി.എസ്.രാധാദേവിയെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

www.radiomalayalam.in എന്ന വെബ്‌സൈറ്റ് വഴിയും മലയാളം മിഷന്‍ ആപ്പ് വഴിയും മലയാളം മിഷന്‍ റേഡിയോ മലയാളം എന്ന യൂട്യൂബ് വഴിയും റേഡിയോ മലയാളം പൊതുജനങ്ങൾക്ക് ലഭ്യമാകും. സ്ത്രീപുരുഷസമത്വം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പരിപാടികൾ ഒരു വർഷത്തേക്കാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത് വിജയം കാണുന്ന പക്ഷം കൂടുതൽ പരിപാടികളിലേക്ക് കടക്കാനാണ് മലയാളം മിഷന്റെ തീരുമാനം. ഇതിനുശേഷം റേഡിയോ മലയാളം വഴി മറ്റ് മേഖലകളെ കേന്ദ്രീകരിച്ച് കൂടുതൽ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനെക്കുറിച്ചും ആലോചനകൾ ശക്തമാണ്.

First published:

Tags: Malayalam mission, Special programme