• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലഹരിയിൽ തട്ടിവീഴാതെ ജീവിക്കാം; 'ഹർഡിൽസ്' ഷോർട്ട് ഫിലിമുമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ്

ലഹരിയിൽ തട്ടിവീഴാതെ ജീവിക്കാം; 'ഹർഡിൽസ്' ഷോർട്ട് ഫിലിമുമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ്

ലഹരി പങ്കിടാൻ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും അതിജീവിച്ച് കുട്ടികൾ ഒരു ഹർഡിൽസ് മത്സരത്തിന് എത്തുന്നതാണ് പ്രമേയം

ഹർഡിൽസ്

ഹർഡിൽസ്

  • Share this:
ലഹരി വിരുദ്ധ കാമ്പയിനിന്റെ (campaign against drug abuse) ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ലഘുചിത്രമാണ് 'ഹർഡിൽസ്'. ലഹരി പങ്കിടാൻ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും അതിജീവിച്ച് കുട്ടികൾ ഒരു ഹർഡിൽസ് മത്സരത്തിന് എത്തുന്നതാണ് പ്രമേയം. ട്രാക്കിലെ ഹർഡിൽസ് ചാടി മറികടന്നു ലക്ഷ്യത്തിലേക്കു കുതിക്കുന്നത് പോലെ ജീവിതത്തിലും ലഹരി എന്ന പ്രതിബദ്ധം മറികടന്നു മുന്നേറണം എന്ന സന്ദേശമാണ് കുട്ടികൾക്ക് ഈ ചിത്രം നൽകുന്നത്.വെള്ളായണി ശ്രീ. അയ്യങ്കാളി മെമ്മോറിയൽ മോഡൽ റെസിടെൻഷ്യൽ സ്പോർട്സ് സ്കൂളിലെ കുട്ടികൾ ആണ് അഭിനേതാക്കൾ. അഭിനയിച്ച കുട്ടികൾ രാധിക, മേഘന, അജയ്, വിഷ്ണു, കാർഗിൽ.

സംവിധാനം : സബാഹ്, സ്ക്രിപ്റ്റ് : ഡി. സന്തോഷ്‌ കുമാർ, ക്യാമറ: ഫാസിൽ നാസർ, എഡിറ്റ്‌: അജിത് ദേവ്, സംഗീതം: ശ്രീരാഗ് രാധാകൃഷ്ണൻ.

‘നോ ടു ഡ്രഗ്‌സ്’ എന്ന പേരിൽ സംസ്ഥാനത്ത് 2022 ഒക്ടോബറിൽ വൻ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. ഭാവിതലമുറയെ രക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണിതെന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആദ്യഘട്ട പ്രചാരണം സംസ്ഥാന രൂപീകരണ ദിനമായ നവംബർ ഒന്നുവരെ ആയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ സമഗ്രമായ ഒരു കാമ്പയിനും ഒക്ടോബർ മധ്യത്തിൽ കേരള സർക്കാർ ആരംഭിച്ചിരുന്നു.

ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് പുറമേ, മയക്കുമരുന്ന് ഉപഭോഗവുമായി ബന്ധപ്പെട്ട ഏത് ആരോഗ്യ പ്രശ്നങ്ങളും ആരോഗ്യ വകുപ്പിന്റെ പിന്തുണയോടെ പരിഹരിക്കും എന്നും മന്ത്രി വി. ശിവൻകുട്ടി തദവസരത്തിൽ ഉറപ്പ് നൽകുകയുണ്ടായി. അതിഥി തൊഴിലാളികൾക്കിടയിലെ മയക്കുമരുന്ന് ഉപഭോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലേബർ ഓഫീസർക്ക് നൽകുന്ന പക്ഷം, അവർ ഇത് ബന്ധപ്പെട്ട പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

2022 നവംബർ 14 മുതൽ 2023 ജനുവരി 26 വരെ ‘ലഹരി രഹിത കേരളം’ കാമ്പയിന്റെ രണ്ടാം ഘട്ടം നടപ്പാക്കാനും, ഈ കാലയളവിൽ നടക്കാനിരിക്കുന്ന ലോകകപ്പ് കണക്കിലെടുത്ത് ഒരു ഫുട്ബോൾ തീം അടിസ്ഥാനപ്പെടുത്തി ഇത് നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കാമ്പയിന്റെ ഭാഗമായി രണ്ട് കോടി ഗോളുകൾ നേടാനാകുന്ന ഗോൾ സ്കോറിംഗ് പരിപാടി സംഘടിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Summary: As part of its campaign against drug misuse in Kerala, the Government Secretariat has created a short video titled 'Hurdles.' Sri Ayyankali Memorial Government Model Residential Sports School students appear in the film as actors
Published by:user_57
First published: