HOME » NEWS » Kerala » MALAYALEE STUDENT FOUND DEAD IN A HOSTEL ROOM IN GERMANY

മലയാളി വിദ്യാർഥിനി ജർമ്മനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

കോട്ടയം കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു

News18 Malayalam | news18-malayalam
Updated: July 4, 2021, 8:51 AM IST
മലയാളി വിദ്യാർഥിനി ജർമ്മനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
Nikitha
  • Share this:
കോട്ടയം: ജര്‍മനിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കോട്ടയം കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്‍പതു മാസം മുന്‍പാണ് നാട്ടില്‍ നിന്ന് നികിത മെഡിക്കൽ ലൈഫ് സയൻസ് ഉപരിപഠനത്തിനായി ജര്‍മനിയിലേക്ക് പോയത്.

രാവിലെ നികിതയെ കാണാത്തതിനെത്തുടര്‍ന്ന് സഹപാഠികൾ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ചനിലയില്‍ കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചതായാണു കീല്‍ പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കുന്നത്. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജർമ്മനിയിലെ പൊലീസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്കേ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങുകയുള്ളുവെന്ന് ബന്ധുക്കൾ അറിയിച്ചു.

ജർമ്മനിയിലെ കീല്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ ഡിപ്പാര്‍ട്മെന്റില്‍ മെഡിസിന്‍ ലൈഫ് സയന്‍സ് വിദ്യാര്‍ഥിയായിരുന്നു നികിത. പൂഴിക്കോല്‍ മുടക്കാമ്ബുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റേയും ട്രീസ ബെന്നിയുടെയും മകളാണ്. ഛത്തീസ്ഗഡില്‍ സൈനിക ആശുപത്രിയില്‍ നഴ്സാണ് നികിതയുടെ മാതാവ് ട്രീസ. പിതാവ് ബെന്നിയും സഹോദരന്‍ ആഷിഷും അടങ്ങുന്ന കുടുംബം ഛത്തീസ്ഗഡിലാണ് താമസം. മരണ വിവരമറിഞ്ഞ് മാതാപിതാക്കളും സഹോദരനും ഇന്നലെ വൈകിട്ട് പൂഴിക്കോലിലെ മുടക്കാമ്പുറം വീട്ടിലെത്തി.

കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തിൽ പന്തളം കുളനട ജംക്ഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരിയായ യുവതി മരിച്ചു. തിരുവനന്തപുരം കുളത്തൂർ പുളിമൂട് വിളയിൽ വീട്ടിൽ സുമിത്ര പ്രവീണാണ് (28) മരിച്ചത്. വ്യാഴാഴ്ച വെളുപ്പിന് 5 മണിക്ക് കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിലാണ് അപകടം നടന്നത്.

Also Read- കോട്ടയത്ത് വാടകവീട്ടിലെ ഗുണ്ടാ ആക്രമണം; നടന്നത് പെൺവാണിഭ സംഘങ്ങളുടെ ഏറ്റുമുട്ടൽ





കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥി കാമ്പസിൽ മരിച്ച നിലയിൽ

കോഴിക്കോട് ഗവൺ‍മെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയെ കോളേജ് കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളേജ് വിദ്യാർത്ഥി യൂണിയൻ വൈസ് ചെയർമാൻ കൂടിയായ മൂന്നാം വർഷ വിദ്യാർത്ഥി എറണാകുളം മട്ടാഞ്ചേരി മാങ്ങാട്ട് പറമ്പിൽ ശരത് സുനിൽ (22) ആണ് മരിച്ചത്. രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിനു സമീപം റോഡരികിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
Published by: Anuraj GR
First published: July 4, 2021, 8:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories