ഇടുക്കി: കാനഡയിലെ നീന്തല്‍ കുളത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിയുടെ മകന് നിതിനാണ്(25) നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചത്.
ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതിനെ ബുധനാഴ്ച നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെന്നാണ് വിവരം. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി അധികൃതരാണ് നാട്ടില്‍ വിവരം അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.
Also read: ഏഴാം ക്ലാസുകാരി എട്ടുമാസം ഗര്‍ഭിണി; ഒരു വര്‍ഷത്തോളം പീഡിപ്പിച്ച അമ്മയുടെ കാമുകന് പിടിയിൽ
ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. അവിടെ പഠനത്തിനു ശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Canada, Drown death, Idukki, കാനഡ, മുങ്ങിമരണം