നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Liquor Sale | പുതുവർഷത്തെ വരവേൽക്കാൻ മലയാളി കുടിച്ചത് 82.26 കോടിയുടെ മദ്യം; വിൽപനയിൽ മുന്നിൽ തിരുവനന്തപുരത്തെ ഔട്ട്ലെറ്റ്

    Liquor Sale | പുതുവർഷത്തെ വരവേൽക്കാൻ മലയാളി കുടിച്ചത് 82.26 കോടിയുടെ മദ്യം; വിൽപനയിൽ മുന്നിൽ തിരുവനന്തപുരത്തെ ഔട്ട്ലെറ്റ്

    കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബെവ്കോ വഴിയുള്ള മദ്യവിൽപനയിൽ 12 കോടി രൂപയുടെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്

    bevco

    bevco

    • Share this:
      തിരുവനന്തപുരം: പുതിയ വർഷത്തെ വരവേൽക്കാൻ മലയാളി കുടിച്ചു തീർത്തത് 82.26 കോടി രൂപയുടെ മദ്യം. ബെവ്കോ (Bevco) ഔട്ട്ലെറ്റുകൾ വഴിയുള്ള കണക്കാണിത്. സംസ്ഥാനത്തെ ബാറുകളിലും കൺസ്യൂമർഫെഡ് മദ്യശാലകളിലൂടെയുമുള്ള വിൽപനയ്ക്ക് പുറമെയാണിത്. പുതുവർഷ തലേന്ന് ഏറ്റവുമധികം മദ്യവിൽപന (Liquor Sale) നടന്നത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കൊച്ചി പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്കോ വഴി വിറ്റു.

      കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബെവ്കോ വഴിയുള്ള മദ്യവിൽപനയിൽ 12 കോടി രൂപയുടെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ക്രിസ്മസ് തലേന്നും റെക്കോർഡ് മദ്യവിൽപനയാണ് കേരളത്തിൽ ഉണ്ടായത്. ക്രിസ്മസ് ആഘോഷിക്കാൻ ബിവ്റേജസ് കോര്‍പറേഷന്‍ വഴി 65.88 കോടി രൂപയുടെ മദ്യമാണ് മലയാളി വാങ്ങിയത്. ഈ ദിവസവും തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവുമധികം വിൽപന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. ചാലക്കുടിയിൽ 70.72 ലക്ഷം രൂപയും ഇരിങ്ങാലക്കുടയിൽ 63.60 ലക്ഷം രൂപയുടെ മദ്യവുമാണ് വിറ്റത്.

      കഴിഞ്ഞ വർഷം ക്രിസ്മസ് ദിനം വിറ്റത് 55 കോടിയുടെ മദ്യമാണ്. ഇത് ബെവ്കോ ഔട്ട്ലെറ്റുകളിലെ മാത്രം വിൽപനയാണ്. ബാറുകളുടെ വിൽപനയും കൂടി ചേർത്താൽ വില ഇനിയും കോടികൾ കടക്കും. 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോർപറേഷനുള്ളത്.

      പൊലീസ് അപമാനിച്ച വിദേശിയെ നേരിൽ കണ്ട് മന്ത്രി വി ശിവൻകുട്ടി; പൊലീസിനെതിരായ നടപടി മന്ത്രി വിശദീകരിച്ചു

      കോവളത്ത് മദ്യം വാങ്ങിവരുന്നതിനിടെ പൊലീസിന്‍റെ അവഹേളനത്തിന് ഇരയായ വിദേശിയെ മന്ത്രി വി ശിവൻകുട്ടി നേരിൽ കണ്ടു. പൊലീസിനെതിരെ സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ച് സ്വീഡൻ സ്വദേശിയായ സ്റ്റീവന് മന്ത്രി വിശദീകരിച്ചു നൽകി. കോവളത്തെ സംഭവത്തിന് പുറമെ ഹോംസ്‌റ്റേ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളും സ്റ്റീവന്‍ മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും മന്ത്രി സ്റ്റീവന് ഉറപ്പ് നൽകി. വലിയതോതിൽ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് മന്ത്രി സ്റ്റീവനെ നേരിൽ കണ്ടത്. നേരത്തെ മന്ത്രി സ്റ്റീവനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്ത വിവരം മന്ത്രി ഫോണിൽ സംസാരിച്ചപ്പോൾ തന്നെ സ്റ്റീവനെ ധരിപ്പിച്ചിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് സ്റ്റീവനുമായി കൂടിക്കാഴ്ച നടത്തിയത്.

      Also Read- മദ്യവുമായി പോയ വിദേശിയെ തടഞ്ഞുവെച്ച് ആക്ഷേപിച്ച സംഭവം; പോലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

      ടൂറിസം മേഖലയെ മോശപ്പെടുത്തുന്നതിനെതിരായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി സ്റ്റീവന് ഉറപ്പ് നൽകി. ഹോം സ്റ്റേ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ നിവേദനമായി സ്റ്റീവൻ മന്ത്രിക്ക് കൈമാറി. തനിക്കെതിരായ ദുരനുഭവത്തിൽ സർക്കാർ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സ്റ്റീവൻ മന്ത്രിയോട് പറഞ്ഞു. പിന്നീട് മാധ്യമപ്രവർത്തകരോടും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.
      Published by:Anuraj GR
      First published: