മംഗളൂരു: മംഗളൂരുവിലെ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ ഒമ്പത്
വിദ്യാർത്ഥികൾ അറസ്റ്റിൽ. മലയാളി വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്തതും മലയാളി വിദ്യാർത്ഥികളാണ്. ശ്രീനിവാസ് കോളേജ് വളച്ചിൽ കാമ്പസിലെ ഒന്നാംവർഷ ബി ഫാം വിദ്യാർത്ഥിയായ കാസർകോട് സ്വദേശി അഭിരാജ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഈ കോളേജിൽ ഇതേ കോഴ്സിന് പഠിക്കുന്ന സീനിയർ വിദ്യാർത്ഥികളായ ജിഷ്ണു (20), പി വി ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി രാഹുൽ (21), ജിഷ്ണു (20), മുഖ്താർ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
റാഗിങ് കേസിൽ അറസ്റ്റിലായ മുഴുവൻ വിദ്യാർത്ഥികളും കേരളത്തിൽ നിന്നുള്ളവരാണ്.
You may also like:നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര [NEWS]മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ [NEWS] 'സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല, മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തും': മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]
അഭിരാജിനെ റാഗ് ചെയ്ത സംഭവത്തിൽ കോളേജ് മാനേജ്മെന്റിന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ,
പരാതിയിൻമേൽ നടപടിയെടുക്കാൻ കോളേജ് മാനേജ്മെന്റ് തയ്യാറായില്ല. ഇതിനെ തുടർന്നാണ് മാതാപിതാക്കൾ
പൊലീസിനെ സമീപിച്ചത്.
ജനുവരി പത്തിന് ആയിരുന്നു കോളേജിൽ വച്ച് അഭിരാജിനെയും സഹപാഠിയെയും സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയത്. താടിയും മുടിയും വടിച്ചു കളയണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഭീഷണി. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഈ വിദ്യാർത്ഥികളെ ഇതേ വിധത്തിൽ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ, രണ്ടു
വിദ്യാർത്ഥികളോടും സീനിയർ വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്തു.
സീനിയർ വിദ്യാർത്ഥികൾ പറഞ്ഞത് അനുസരിച്ച് അഭിരാജും കൂട്ടുകാരും സീനിയർ വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലത്തെത്തി. ഇവിടെ എത്തിയതിനു പിന്നാലെ ഇവരെ സംഘം ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. സീനിയർ വിദ്യാർത്ഥികൾ വിളിച്ചു വരുത്തിയ മറ്റ് നാല് ജൂനിയർ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു. ഇവരെയും സീനിയർ വിദ്യാർത്ഥികൾ ക്രൂരമായ റാഗിംഗിന് ഇരയാക്കി.
റാഗിംഗിൽ മാനസികമായും ശാരീരികമായും തളർന്ന അഭിരാജ് പഠനം നിർത്തി നാട്ടിലേക്ക് തിരികെ എത്തുകയും കോളേജിലേക്ക് പോകുന്നില്ലെന്ന് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് വിവരം പുറത്തറിഞ്ഞത്. മാതാപിതാക്കൾ പരാതി നൽകിയപ്പോൾ വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് നടന്ന സംഭവമായതിനാൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കോളേജ് മാനേജ്മെന്റ്
കൈയൊഴിയുകയായിരുന്നു. ഇതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എവിടെയായാലും റാഗിംഗിന് വിധേയരാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കോളേജിന് മാറി നിൽക്കാൻ കഴിയില്ലെന്നും റാഗിംഗിനെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും കമ്മീഷണർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: College ragging, Malayalee, Mangalore, Student