• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | ജീവനൊടുക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വാട്‌സ്ആപ് സന്ദേശം; പഴനിയില്‍ മലയാളി ദമ്പതിമാര്‍ മരിച്ചനിലയില്‍

Suicide | ജീവനൊടുക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വാട്‌സ്ആപ് സന്ദേശം; പഴനിയില്‍ മലയാളി ദമ്പതിമാര്‍ മരിച്ചനിലയില്‍

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കുകയാണെന്നാണ് നിഗമനം.

  • Last Updated :
  • Share this:
    പാലക്കാട്: പഴനിയില്‍ മലയാളി ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരന്‍, ഭാര്യ സത്യഭാമ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പഴനിയിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കുകയാണെന്നാണ് നിഗമനം.

    കഴിഞ്ഞദിവസം ആലത്തൂരില്‍സ നിന്ന് പഴനിയിലേക്ക് എത്തിയ ഇവര്‍ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മക്കള്‍ക്കും അയച്ചുനല്‍കി. പിന്നാലെ രാത്രി വൈകി തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വാട്‌സ്ആപ് സന്ദേശം അയച്ചു. ശനിയാഴ്ച രാവിലെ പഴനിയിലെ ലോഡ്ജ് മുറിയില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

    Also Read-കല്ലമ്പലത്തെ കൂട്ടമരണത്തിന് കാരണം തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

    ആലത്തൂരില്‍ കട ടത്തുന്നാളാണ് മരിച്ച സുകുമാരന്‍. കടനടത്തിപ്പുമായി സുകുമാരന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കും.
    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Jayesh Krishnan
    First published: