പാലക്കാട്: ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മലയാളി ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീം ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഛത്തീസ്ഗഡിലെ സുക്മാ ജില്ലയിൽ സിആര്‍പിഎഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായത്. സിആർപിഎഫ് പുതുതായി സ്ഥാപിച്ച ക്യാമ്പിന് നേരെയായിരുന്നു വെടിവെപ്പ്.
വൈകീട്ട് 4.30 നും അഞ്ചിനും ഇടയിലായിരുന്നു ആക്രമണം.
2007 ലാണ് ഹക്കീം സിആര്‍പിഎഫില്‍ ചേരുന്നത്. രണ്ട് വര്‍ഷമായി ഛത്തീസ്ഗഡിലാണ്. 202 കോബ്ര യൂണിറ്റിലെ ഹവില്‍ദാര്‍ ആണ്. മൃതദേഹം ബുധനാഴ്ച വൈകീട്ട് ആറരയോടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിക്കും. ഏഴരയോടെ ധോണിയ്ക്കടുത്തുള്ള റെയില്‍വേ കോളനിയിലെ വീട്ടിലെത്തിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പാലക്കാട് ധോണി സ്വദേശിയാണ് ഹക്കീം. സുക്മ ജില്ലയിൽ ഇന്നലെ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സിആർപിഎഫിന്റെ കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.