ഐ.എസിൽ ചേർന്ന മലയാളി എൻജിനീയർ ലിബിയയിലുണ്ടായ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി സംഘടന
ഐ.എസിൽ ചേർന്ന മലയാളി എൻജിനീയർ ലിബിയയിലുണ്ടായ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി സംഘടന
സിറിയയിലും അഫ്ഗാനിസ്ഥാനിലും മലയാളികൾ കൊല്ലപ്പെട്ടതിൽ നിന്നും വ്യത്യസ്തമായി അബുബക്കറിന്റെ യഥാർത്ഥ പേര് ഐഎസ് രേഖയിൽ പരാമർശിച്ചിട്ടില്ല. ഇദ്ദേഹം സമ്പന്നമായ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത് എന്നതൊഴിച്ചാൽ സ്ഥലത്തെക്കുറിച്ച് പോലും സൂചനയില്ല.
ISIS
Last Updated :
Share this:
കോഴിക്കോട്: തീവ്രവാദ സംഘടനയിൽ ചേർന്ന മലയാളി എൻജിനീയർ ലിബിയയിലുണ്ടായ പോരാട്ടത്തിൽ കൊല്ലപ്പെട്ടെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) അവകാശവാദം സ്ഥിരീകരിക്കാതെ സുരക്ഷാ ഏജൻസികൾ. ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ ഇസ്ലാം മതം സ്വീകരിച്ച അബുബക്കർ എന്നയാൾ രക്തസാക്ഷി ആയെന്നാണ് ഐ.എസ് അവകാശവാദം. ‘നിങ്ങളുടെ രക്തസാക്ഷികളെ അറിയുക’ എന്ന ഐ.എസ് രേഖയിലാണ് ഈ പരാമർശമുള്ളത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊല്ലപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യ ഐ.എസ് രക്തസാക്ഷി ഇയാളാണെന്നാണ് രേഖയിൽ പറയുന്നത്.
സിറിയയിലും അഫ്ഗാനിസ്ഥാനിലും മലയാളികൾ കൊല്ലപ്പെട്ടതിൽ നിന്നും വ്യത്യസ്തമായി അബുബക്കറിന്റെ യഥാർത്ഥ പേര് ഐഎസ് രേഖയിൽ പരാമർശിച്ചിട്ടില്ല. ഇദ്ദേഹം സമ്പന്നമായ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത് എന്നതൊഴിച്ചാൽ സ്ഥലത്തെക്കുറിച്ച് പോലും സൂചനയില്ല. ഗൾഫിലേക്ക് പോകുന്നതിനുമുമ്പ് അബുബക്കർ ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നെന്നും ഐ.എസ് രേഖയിൽ പറയുന്നു.
അതേസമയം ലിബിയയിൽ മലയാളികൾ ആരെങ്കിലും കൊല്ലപ്പെട്ടത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്കും ഇതുവരെ സ്ഥിരീകരണമില്ലെന്ന് 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
ഷോപ്പിങ് നടത്തുന്നതിനിടെ ലഘുലേഖയിലൂടെയാണ് ഇദ്ദേഹത്തിന് ഇസ്ലാമിനെ പരിചയപ്പെടുത്തിയതെന്നും ഐ.എസ് രേഖയിലുണ്ട്. മുസ്ലിംകൾ യേശുവിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും അറിഞ്ഞപ്പോൾ അദ്ദേഹം ഞെട്ടിപ്പോയെന്നും ഇസ്ലാമിനെക്കുറിച്ച് കൂടുതലറിയാൻ അബുബക്കർ ആഗ്രഹിച്ചിരുന്നുവെന്നും രേഖയിൽ പറയുന്നു.
അന്തരിച്ച അമേരിക്കൻ റബിൾ റൂസർ അൻവർ അൽ അവ്ലാകിയുടെ പ്രസംഗങ്ങളാണ് അദ്ദേഹത്തെ ഐ.എസിലേക്ക് നയിച്ചത്. ഐഎസിൽ ചേർന്ന മറ്റ് മലയാളികളെപ്പോലെ പലായനം ചെയ്യാൻ അബുബക്കർ ആഗ്രഹിച്ചിരുന്നുവെങ്കിലും ഗൾഫിലെ കമ്പനിയുമായുള്ള കരാർ കാലഹരണപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. എന്നാൽ പാസ്പോർട്ടിൽ ക്രിസ്ത്യൻ പേര് ഉണ്ടായിരുന്നതിനാൽ ലിബിയയിലേക്കുള്ള യാത്ര എളുപ്പമായെന്നും രേഖയിൽ പറയുന്നു. രാജ്യത്ത് എത്തി മൂന്ന് മാസത്തിന് ശേഷം അബുബക്കർ കൊല്ലപ്പെട്ടെന്നും ഐ.എസ് വ്യക്തമാക്കുന്നു.
അതേസമയം സുരക്ഷാ ഏജൻസികൾ ഇതുവരെ ഈ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. രേഖയിൽ പറയുന്ന സംഭവങ്ങൾ ഏതു കാലഘട്ടത്തിലാണ് നടന്നതെന്നതിലും വ്യക്തതയില്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും ശക്തികേന്ദ്രങ്ങൾ ഇല്ലാതായതോടെ ഐഎസ് തങ്ങളുടെ പ്രവർത്തനങ്ങൾ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഐഎസിൽ ചേർന്ന നിരവധി കേരളീയർ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിട്ടുണ്ടെങ്കിലും ലിബിയ ആദ്യമായാണ് ചിത്രത്തിൽ വരുന്നത്.
2014 ൽ ലിബിയയിൽ പ്രവിശ്യ രൂപീകരിക്കുന്നതായി ഐ.എസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം കാബൂളിലെ ഗുരുദ്വാരയ്ക്കെതിരായ ആക്രമണവും കഴിഞ്ഞ വർഷം ജലാലാബാദിലെ ജയിലുമടക്കം അഫ്ഗാനിസ്ഥാനിലെ നിരവധി ചാവേർ ആക്രമണങ്ങളിൽ കേരളത്തിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നതായി ഐ.എസ് അവകാശപ്പെട്ടിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.