ഏറ്റവും അവസാനമായി കേരളത്തിൽ എത്തിയത് 1985ൽ ആണെന്ന് മത്യാസ് ഏബ്രഹാമിന് നിശ്ചയമുണ്ട്. ആ വരവ് മാതാപിതാക്കളോടൊപ്പമായിരുന്നു. കേരളത്തിൽ കോട്ടയത്തും തിരുവനന്തപുരത്തും വേരുകളുണ്ട്. എത്യോപിയയിലെ ഇംഗ്ലീഷ് അധ്യാപകനായ മലയാളം അറിയാത്ത ഈ മലയാളി ഇപ്പോൾ നാട്ടിലെ ഉറ്റവരെ തിരയുകയാണ്. മുതിർന്ന ഡോക്ടർ എസ്.എസ്. ലാലാണ് ഇദ്ദേഹത്തെ കണ്ടെത്തി ഇത്തരമൊരു പോസ്റ്റ് ചെയ്തത്.
Also read: തലകീഴായ് നിന്ന് യോഗ; പ്രസവശേഷം ഫിറ്റ്നസിന് ശ്രദ്ധ നൽകി ആലിയ ഭട്ട്
നാടിനെ കുറിച്ച് ഏറെ കാര്യങ്ങൾ അറിയില്ലെങ്കിലും ചില വിവരങ്ങൾ ഇദ്ദേഹം ഇപ്പോഴും ഓർക്കുന്നു. സഹോദരി മാത്രമാണ് ഇപ്പോഴുള്ള ഏക ബന്ധു. അവിവാഹിതനാണ്. ഡോ. ലാലിന്റെ പോസ്റ്റിലേക്ക്:
മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു ! എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ നേറ്റിവിറ്റി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് മത്യാസ് ഏബ്രഹാം. തിരുവനന്തപുരത്ത് പാളയത്ത് ജനിച്ചു. ആറ് മാസം പ്രായമുളളപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയിൽ എത്തി. പഠനം എത്യോപ്യയിലും ഇംഗ്ലണ്ടിലും. പണ്ടൊക്കെ ഇടയ്ക്ക് കേരളത്തിൽ വരുമായിരുന്നു. ഒടുവിൽ പാളയത്ത് വന്നത് 1985-ൽ.
കുടുംബത്തിലെ ചില സംഭവങ്ങൾ കാരണം നാട്ടിലെ ബന്ധുക്കളുമായുളള ബന്ധം അവസാനിച്ചു. കാരണം അറിയില്ല. അച്ഛനും അമ്മയും ഒന്നും പറഞ്ഞുകൊടുത്തില്ല. അവർ മരിച്ചും പോയി. നാട്ടിലെ ബന്ധുക്കളുമായും കസിൻസുമായും ബന്ധം സ്ഥാപിക്കാൻ താല്പര്യമുണ്ട്. ഒരാളുടെ വിവരവും കൈയിലില്ല. അതിനാൽ ലോകത്ത് സഹോദരിയല്ലാതെ മറ്റൊരു ‘ബന്ധു’വുമില്ല. വിവാഹവും കഴിച്ചിട്ടില്ല.
അച്ഛൻ കോട്ടയംകാരൻ കല്ലുങ്കൽ എബ്രഹാം ജോർജ്. അമ്മ തിരുവനന്തപുരത്ത്കാരി എലിസബത്ത് (രമണി). കെ.പി. വർഗീസ് ആയിരുന്നു അമ്മയുടെ അച്ഛൻ. ഡോ. കല്ലുങ്കൽ എബ്രഹാം ജോസഫ് ആയിരുന്നു അച്ഛന്റെ അച്ഛൻ. മെഡിക്കൽ ഡോക്ടർ ആയിരുന്നു. ബന്ധുക്കളെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും ഫലമില്ലാതെ പോയി. പാളയത്ത് വെസ്റ്റേൺ ടെയ്ലേഴ്സിന് പിന്നിലായിരുന്നു തിരുവനന്തപുരത്തെ വീട്. ആരെങ്കിലും അന്വേഷിക്കുകയാണെങ്കിൽ തരാൻ ഇമെയിലും എനിക്ക് തന്നിട്ടുണ്ട്.’
Summary: A Malayali living in Ethiopia named Mathias Abraham is hunting for his long-lost ancestors. He recalls a few specifics about his family at Kottayam and Thiruvnanthapuram. Dr. S.S. Lal posted on Facebook in an attempt to track down his relatives in Kerala
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.