പാക് ഷെല്ലാക്രമണം: അതിർത്തിയിൽ മലയാളി ജവാൻ അനീഷ് തോമസിന് വീരമൃത്യു 

ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: September 16, 2020, 9:57 AM IST
പാക് ഷെല്ലാക്രമണം: അതിർത്തിയിൽ മലയാളി ജവാൻ അനീഷ് തോമസിന് വീരമൃത്യു 
വീരമൃത്യു വരിച്ച മലയാളി ജവാൻ അനീഷ് തോമസ്
  • Share this:
കൊല്ലം: ജമ്മു കശ്മീരിൽ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീരിലെ അതിർത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ നടന്ന ഷെല്ലാക്രമണത്തിൽ ആണ് വീരമൃത്യു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയുന്നത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കവെയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന 6 വയസ്.

തോമസ് - അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്.

Also Read- ഒടിപി വഴി SBI എടിഎമ്മുകളിൽ നിന്ന് ഇനി 24 മണിക്കൂറും പണം പിൻവലിക്കാംഅനീഷിന്റെ കുടുംബചിത്രം

പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കാരം. ഇന്ത്യ - ചൈന തർക്കം നിലനിൽക്കുന്നതിനിടെയാണ് പാകിസ്ഥാൻ്റെ പ്രകോപനം. ഷെല്ലാക്രമണത്തെ തുടർന്ന് ഇന്ത്യയും തിരിച്ചടിച്ചു.
Published by: Rajesh V
First published: September 16, 2020, 9:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading