നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Malayali Nun| മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍

    Malayali Nun| മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍

    നവംബർ 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളില്‍ സംശയമുയര്‍ത്തിയും കളക്ടർക്ക് പിതാവ് പരാതി നൽകി

    മേഴ്സിക്കുട്ടി

    മേഴ്സിക്കുട്ടി

    • Share this:
      ആലപ്പുഴ: ചേര്‍ത്തല (Cherthala) സ്വദേശിനിയായ കന്യാസ്ത്രീയെ (Sister) പഞ്ചാബിലെ ജലന്ധര്‍ (Jalandhar) രൂപത പരിധിയിലെ കോണ്‍വെന്റില്‍ (Convent) ആത്മഹത്യ (suicide) ചെയ്ത നിലയില്‍ കണ്ടെത്തി. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി (31)യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നവംബർ 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളിൽ സംശയമുണ്ടെന്നും കാട്ടി പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്ക് പരാതി നല്‍കി.

      Also Read- Omicron| സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

      ജലന്ധര്‍ രൂപതയില്‍പെട്ട സാദിഖ് ഔവര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരിമേഴ്സി. നാലുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 29നു രാത്രിയും മകള്‍ ഉല്ലാസവതിയായി വീട്ടിലേക്ക് വിളിച്ചിരുന്നെന്നും ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ളാദത്തോടെ സംസാരിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

      Also Read- Bus Charge| ബസ് ചാര്‍ജ് വര്‍ധന; വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ച ഇന്ന്

      കന്യാസ്ത്രീ മരിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ച് കോണ്‍വെന്റില്‍ നിന്നും വിവരങ്ങള്‍ പറഞ്ഞിട്ടില്ലെന്നും മരണത്തിലും അവിടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇന്ന് മൃതദേഹം നാട്ടിലെത്തിക്കും. അമ്മ: കര്‍മിലി. സഹോദരന്‍: മാര്‍ട്ടിന്‍.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

      വിദേശത്തേക്ക് പോകാനിരുന്ന നഴ്‌സ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

      കോട്ടയം(Kottayam) മണിമലയില്‍ ഭര്‍തൃവിട്ടീല്‍ യുവതിയെ തൂങ്ങിമരിച്ച(Hanged) നിലയില്‍ കണ്ടെത്തി. വാഴൂര്‍ ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മി(27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്ന നിമ്മി വിദേശത്തേക്ക് പോകാനായാണ് നാട്ടിലെത്തിയത്. ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു.

      സ്വീഡനിലേക്ക് ജോലി ലഭിച്ച് അങ്ങോട്ട് പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു നിമ്മി. ഇതിനിടെയിലാണ് ആത്മഹത്യ. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി വന്ന ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ നിമ്മിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

      ഭര്‍ത്താവ് റോഷന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. നിമ്മിയുടെ അമ്മ വിദേശത്താണ്. അമ്മ നാട്ടിലെത്തിയ ശേഷം വാഴൂര്‍ തിരുഹൃദയ പള്ളിയില്‍ സംസ്‌കാരം നടക്കും.
      Published by:Rajesh V
      First published: