നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ചോരപുരണ്ട കത്തിയുമായി നിൽക്കുന്ന അക്രമിയുടെ അടുത്തേക്ക് നിമ്മി നീങ്ങിയത് ജീവൻ പണയം വെച്ച് '

    'ചോരപുരണ്ട കത്തിയുമായി നിൽക്കുന്ന അക്രമിയുടെ അടുത്തേക്ക് നിമ്മി നീങ്ങിയത് ജീവൻ പണയം വെച്ച് '

    കത്തി വീശി ചുറ്റുമുള്ളവരെ ഭീഷണിപ്പെടുത്തി അക്രമിയെ അടക്കിയ നഴ്സ് നിമ്മി മലയാളിയാണ്.

    അക്രമിയെ കീഴ്പ്പെ ടുത്തുന്ന നിമ്മി

    അക്രമിയെ കീഴ്പ്പെ ടുത്തുന്ന നിമ്മി

    • News18
    • Last Updated :
    • Share this:
      കണ്ണൂർ: സുഹൃത്തായ യുവതിയെ 12 തവണ കുത്തിയതിനു ശേഷമാണ് സുശാന്ത് സ്വയം ആക്രമിക്കാൻ തുടങ്ങിയത്. ചുറ്റുമുള്ളവർക്ക് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ. തടയാൻ ശ്രമിച്ചവരെ യുവാവ് കത്തി വീശി ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെ ചുറ്റുമുള്ളവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ, ആ സമയത്താണ് നിമ്മിയെന്ന നഴ്സ് ധൈര്യം സംഭരിച്ച് യുവാവിന് സമീപത്തേക്ക് എത്തിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ അനുനയിപ്പിച്ച നിമ്മി അവരുടെ അടുത്തേക്ക് നടന്നെത്തി. ഈ സമയം പെൺകുട്ടിയുടെ ശരീരത്തിൽ കിടന്ന പ്രതിയെ നിമ്മി പിടികൂടി വലിച്ചുമാറ്റി.

      കത്തി വീശി ചുറ്റുമുള്ളവരെ ഭീഷണിപ്പെടുത്തി അക്രമിയെ അടക്കിയ നഴ്സ് നിമ്മി മലയാളിയാണ്. പയ്യാവൂര്‍ കുളക്കാട്ട് നിമ്മി ജോസഫാണ് ആളുകൾ ഭയന്നു മാറി നിന്നപ്പോൾ സധൈര്യം മുന്നോട്ടു പോയി പ്രതിയെ അനുനയിപ്പിച്ച് പിടി കൂടാൻ നേതൃത്വം നൽകിയത്. ദര്‍ലക്കട്ട ജസ്റ്റിസ് കെഎസ് ഹെഗ്‌ഡെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നഴ്‌സാണ് നിമ്മി.

      അഭിമന്യുവിന്റെ ഓർമ്മകൾക്ക് ഒരാണ്ട്; കുത്തിയ പ്രതിയെ പിടിക്കാനായില്ല, വിചാരണ ഇന്നുമുതൽ

      സംഭവം ഇങ്ങനെ,

      മംഗളൂരു ദർലക്കട്ടയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് എം ബി എ വിദ്യാർത്ഥിനി ആക്രമണത്തിന് ഇരയായത്. ഇരുപതുകാരിയായ വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് സുഹൃത്ത് സുശാന്താണ്. ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന
      പെൺകുട്ടിയെ ഇയാൾ 12 തവണയാണ് കുത്തിയത്. തുടർന്ന് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. തടയാൻ ചെന്നവരെ കത്തി വീശി ഭീഷണിപ്പെടുത്തി.

      നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് കെ എസ് ഹെഗ്‌ഡെ ആശുപത്രിയിൽ നിന്ന് സംഭവസ്ഥലത്തേക്ക് ആംബുലൻസ് അയച്ചിരുന്നു. ആംബുലൻസിൽ നിമ്മിയും ഉണ്ടായിരുന്നു. ചോര പുരണ്ട കത്തിയുമായി നിൽക്കുന്ന അക്രമിയെ സമീപിക്കാൻ ചുറ്റുമുള്ളവർ ഭയപ്പെട്ടു. ആ സമയത്താണ് അനുനയ ശ്രമവുമായി നിമ്മി അക്രമിക്ക് സമീപത്തേക്ക് എത്തിയത്. അപ്പോഴേക്കും യുവാവ് യുവതിയുടെ ശരീരത്തിൽ കിടന്നു.
      ഇതോടെ നിമ്മി അയാളെ പിടിച്ചു മാറ്റുകയായിരുന്നു.

      കഴിഞ്ഞ മൂന്നുവർഷമായി പരിചയക്കാരായിരുന്നു സുശാന്തും യുവതിയും. എന്നാൽ, എം ബി എ പഠനം പൂർത്തിയാക്കിയ യുവതി കോറിയോഗ്രാഫറായ സുശാന്തുമായി കഴിഞ്ഞ കുറച്ചു നാളുകളായി അകലം പാലിച്ചിരുന്നു. ഇതേ തുടർന്നുള്ള പകയാണ് യുവതിയെ ആക്രമിക്കാൻ യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.

      First published: