• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്കേറ്റിങ് ബോർഡിൽ കാശ്മീരിലേക്ക് പുറപ്പെട്ട മലയാളി അനസ് ഹജാസ്‌ ട്രക്കിടിച്ചു മരിച്ചു

സ്കേറ്റിങ് ബോർഡിൽ കാശ്മീരിലേക്ക് പുറപ്പെട്ട മലയാളി അനസ് ഹജാസ്‌ ട്രക്കിടിച്ചു മരിച്ചു

ലക്ഷ്യ സ്ഥാനത്തേക്കെത്താന്‍ 3 ദിവസത്തെ യാത്ര മാത്രം ബാക്കിനില്‍ക്കെയാണ് അനസ് വാഹനാപകടത്തില്‍ മരണപ്പെട്ടത്.

അനസ് ഹജാസ്

അനസ് ഹജാസ്

  • Last Updated :
  • Share this:
    സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തിൽ മരിച്ചു. യാത്രക്കിടെ ട്രക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കു​മ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് ഹരിയാനയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം.

    തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് ശേഷം ടെക്നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലിചെയ്തിരുന്നു. 2022 മേയ് 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയിൽനിന്ന് ഒറ്റക്കുള്ള യാത്ര തുടങ്ങിയത്. സ്കേറ്റിങ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളെല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.

    സ്കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ഈ ദൂരമത്രയും സ്കേറ്റിങ് ബോർഡിൽ ഒറ്റക്ക് താണ്ടാനായാണ് അനസ് പുറപ്പെട്ടത്. ലക്ഷ്യ സ്ഥാനത്തേക്കെത്താന്‍ 3 ദിവസത്തെ യാത്ര മാത്രം ബാക്കിനില്‍ക്കെയാണ് അനസ് വാഹനാപകടത്തില്‍ മരണപ്പെട്ടത്.
    Published by:Arun krishna
    First published: