• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓണത്തിന് നാട്ടില്‍ എത്തിയാല്‍ മടങ്ങിപോകാന്‍ കഴിയുമോ? ആശങ്കയില്‍ ഇതരസംസ്ഥാനങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികള്‍

ഓണത്തിന് നാട്ടില്‍ എത്തിയാല്‍ മടങ്ങിപോകാന്‍ കഴിയുമോ? ആശങ്കയില്‍ ഇതരസംസ്ഥാനങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികള്‍

തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും പോകാന്‍ ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

Covid 19

Covid 19

  • Last Updated :
  • Share this:
കോഴിക്കോട്:  കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ ഓണാവധിക്കാലത്ത് നാട്ടിലെത്താനും തിരിച്ച് പോകാനും അയല്‍ സംസ്ഥാനങ്ങള്‍  ഏര്‍പ്പെടുത്തിയ  കടുത്ത നിയന്ത്രണങ്ങള്‍  തിരിച്ചടിയാകും എന്നത് ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരിക്കുന്നത്. തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും പോകാന്‍ ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്‌നാട് ഇളവ് നല്‍കുമ്പോള്‍ കര്‍ണാടക ആ ഇളവ് പോലും നല്‍കുന്നില്ല.

വാക്‌സിനും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണമെന്നാണ് നിര്‍ദേശം. ഇവിടങ്ങളിലെല്ലാം നിരവധി മലയാളി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ടിപിആര്‍ കുറയാത്തതും വാസ്‌കിന്‍ ക്ഷാമവും  സംസ്ഥാനത്തേക്കുവരുന്നതിന് അവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഇതരസംസ്ഥാനങ്ങളില്‍ എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്ക് അതാത് കോളജുകള്‍ തന്നെ ഇടപെട്ട് വാക്‌സിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമായതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍  നിന്നും രണ്ടുഡോസ് സ്വീകരിച്ചശേഷം നാട്ടില്‍ എത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് രക്ഷിതാക്കള്‍ നല്‍കുന്നത്.

കേരളത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ ഉടന്‍ ലഭ്യമാക്കുമെന്നും 18, 23 വയസ്സു വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി തിരിച്ച് വാക്സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍,  സ്വകാര്യ ആശുപത്രികളില്‍ പോലും വാക്സിന്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. വാക്സിന്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരക്ക് കാരണം ലഭിക്കാത്ത അവസ്ഥയാണ്. സ്ലോട്ട് ഓപ്പണ്‍ ആയാല്‍ പെട്ടന്ന് തന്നെ വാക്സിന്‍ സെന്‍ററുകള്‍ ഫുള്‍ ആവുകയാണ്. രജിസ്റ്റര്‍ ചെയ്തവര്‍ പലരും ഏറെ നാളായി കാത്തിരിപ്പിലാണ്. ആദ്യ ഡോസ് എടുത്താല്‍ തന്നെ നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് ലഭ്യമാവാത്ത സ്ഥിതിയുണ്ട്. നിലവില്‍ രണ്ട് ഡോസ് ലഭിച്ചവരുടെ എണ്ണത്തില്‍ സംസ്ഥാനം ഏറെ പിന്നിലാണ്.  മാത്രമല്ല ഓണക്കാലത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുകയാണെങ്കില്‍  ടി പി ആര്‍ ഇനിയും വര്‍ധിക്കുേെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

Also Read-'ഞങ്ങളുടെ പെൺമക്കളെ അസഭ്യം പറയാൻ നിങ്ങളുടെ പൊലീസിന് എന്തധികാരം'; വിഡി സതീശൻ

കേരളത്തിൽ നിലവിൽ വിദ്യാലയങ്ങൾ തുറക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ നിന്നും പിൻന്തിരിയുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ക്ലാസുകൾ തുടങ്ങിയതോടെ വിദ്യാർത്ഥികളിൽ പലരും മടങ്ങി പോയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ നിന്നും മടങ്ങി എത്തുന്നവർക്ക് തമിഴ്നാടും, കർണ്ണാടകവും നിർബന്ധനകൾ കർശനമാക്കിയത്.

Also Read-'മദ്യം വാങ്ങാൻ വേണ്ടാത്ത വാക്‌സിൻ അരി വാങ്ങാൻ വേണം; യുവാക്കൾ വീട്ടിലും പ്രായമായവർ വഴിയിലും'; സർക്കാരിനെതിരെ പ്രതിപക്ഷം

ഇരു സംസ്ഥാനങ്ങളിലേക്കും കടക്കണമെങ്കിൽ ഇ പാസിന് പുറമെ ആർ ടി പി സി ആർ പരിശോധന ഫലവും വേണമെന്നാണ് വ്യവസ്ഥ. ഈ തീരുമാനം മൂലം പലരും ഓണത്തിന് നാട്ടിലേക്ക് പോവേണ്ടതില്ലെന്ന തീരുമാനത്തിലാണ്. ഇതിനിടയിൽ ലോക്ക് ഡൗണിൽ ഇളവ് നൽകിയെങ്കിലും, സംസ്ഥാനത്തും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ
Published by:Jayesh Krishnan
First published: