ശാസ്ത്രരംഗത്ത് അഭിമാനനേട്ടം: തായ് ലൻഡിൽ പുരസ്കാരം നേടി മലയാളി വിദ്യാർഥികൾ

തലശ്ശേരി അമൃത സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഗൗതവും അശോക് കുമാറും ചേർന്നാണ് സ്ട്രോക് ചികിത്സയ്ക്ക് സഹായിക്കുന്ന ന്യൂറോ എക്സോ ഹീൽ രൂപകൽപ്പന ചെയ്തത്.

News18 Malayalam | news18
Updated: January 17, 2020, 7:52 PM IST
ശാസ്ത്രരംഗത്ത് അഭിമാനനേട്ടം: തായ് ലൻഡിൽ പുരസ്കാരം നേടി മലയാളി വിദ്യാർഥികൾ
പുരസ്കാരം നേടിയവർ
  • News18
  • Last Updated: January 17, 2020, 7:52 PM IST
  • Share this:
കൊച്ചി: ശാസ്ത്രരംഗത്ത് അന്താരാഷ്ട്ര തലത്തിൽ മികച്ച നേട്ടവുമായി മലയാളി വിദ്യാർഥികൾ. തായ് ലൻഡിലെ ഇന്‍റർനാഷണൽ സിംബോസിയമായ ഫാബ് ലേൺ ഏഷ്യയിലാണ് അമൃത വിദ്യാലയത്തിലെ കുട്ടികൾ പുരസ്കാരം നേടിയത്. സിംബോസിയത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചത് കേരളത്തിൽ നിന്നുള്ള കുട്ടികൾ മാത്രമാണ്.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുബോൾ ഡ്രോൺ ഉപയോഗിച്ച് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എയർഡ്രോപ്പ് ചെയ്യുകയെന്നതാണ് ശ്രദ്ധേയമായ കണ്ടുപിടുത്തം. പുതിയകാവ് അമൃത സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ സഞ്ജുല, മതുമതി, വൈശാഖ് എന്നിവരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ.

തലശ്ശേരി അമൃത സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഗൗതവും അശോക് കുമാറും ചേർന്നാണ് സ്ട്രോക് ചികിത്സയ്ക്ക് സഹായിക്കുന്ന ന്യൂറോ എക്സോ ഹീൽ രൂപകൽപ്പന ചെയ്തത്.

ക്ലീനിംഗ് റോബോർട്ടാണ് തേജസ് ശ്യംലിന്‍റെ കണ്ടുപിടുത്തം. ടേക്ക് ഓഫ് ബയോഡീഗ്രേഡബിൾ എമർജൻസി മെഡിക്കൽ റവല്യൂഷൻ എന്ന പേരിലായിരുന്നു വിദ്യാർത്ഥികൾ ഗവേഷണപ്രബന്ധം അവതരിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്ന് 150ലധികം വിദ്യാർഥികളാണ് ഫാബ് ലേൺ ഏഷ്യയിൽ പങ്കെടുത്തത്.
First published: January 17, 2020, 7:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading