MALAYALI TOURISTS FOUND DEAD IN NEPAL LIVE: നേപ്പാളിൽ മരിച്ച മലയാളികളുടെ പോസ്റ്റ് മോർട്ടം ഇന്ന്
തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളും കോഴിക്കോട് കുന്ദമംഗലം സ്വദേശികളുമാണ്. ഗുരതരാവസ്ഥയിൽ കണ്ടെത്തിയ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിസോർട്ടിൽ തണുപ്പകറ്റാൻ ഹീറ്റർ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ ശ്വാസതടസമാണ് മരണകാരണമായതെന്ന് അധികൃതർ പറയുന്നു
രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം വൈകിട്ട് ആറ് മണിക്ക് സംസ്കരിക്കും
17:22 (IST)
രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടെയും മകൻ വൈഷ്ണവിന്റെയും മൃതദേഹങ്ങൾ കുന്ദംകുളം സാംസ്കാരിക നിലയത്തിൽ പൊതുദർശനത്തിന് വെച്ചു.
13:6 (IST)
നേപ്പാളില്‍ അപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശികളുടെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു.. രഞ്ജിത്ത്, ഭാര്യ ഇന്ദു ലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരുടെ മൃതദേഹമാണ് ഡല്‍ഹിയില്‍ നിന്ന് കരിപ്പൂരിലെത്തിച്ചത്.
10:35 (IST)
നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ സംസ്കാരം വീട്ടുവളപ്പില്‍ നടന്നു..വീട്ടിൽ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തിൽ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിച്ചത്. മൂന്നു കുട്ടികളുടെയും മൃതദേഹങ്ങള്‍ ഒന്നിച്ചാണ് സംസ്ക്കരിക്കുക
9:38 (IST)
നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ സംസ്കാരം അല്‍പ്പസമയത്തിനകം വീട്ടുവളപ്പില്‍ നടക്കും..ഇപ്പോള്‍ പൊതുദര്‍ശനം നടക്കുകയാണ്. നൂറുകണക്കിന് പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുള്ളത്... മൂന്നു കുട്ടികളുടെയും മൃതദേഹങ്ങള്‍ ഒന്നിച്ചാണ് സംസ്ക്കരിക്കുക
8:37 (IST)
നൂറുകണക്കിന് പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുള്ളത്... മൂന്നു കുട്ടികളുടെയും മൃതദേഹങ്ങള്‍ ഒന്നിച്ചാണ് സംസ്ക്കരിക്കുക
8:37 (IST)
നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ സംസ്കാരം അല്‍പ്പസമയത്തിനകം വീട്ടുവളപ്പില്‍ നടക്കും...
7:55 (IST)
പ്രവീണിന്റെയും ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് രാവിലെ ചേങ്കോട്ടുകോണത്തെ വീട്ടിൽ എത്തിക്കും.
7:55 (IST)
പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു..
7:54 (IST)
ചൊവ്വാഴ്ചയാണ് നേപ്പാള്‍ ദമനിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടു മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചത്. നേപ്പാള്‍ ടൂറിസം വകുപ്പ് സംഭവത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
കാഠ്മണ്ഠു: നേപ്പാളില്‍ മലയാളികളായ എട്ട് വിനോദസഞ്ചാരികൾ മരിച്ചനിലയിൽ. ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് വിനോദസഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ചത്. ഗുരതരാവസ്ഥയിൽ കണ്ടെത്തിയ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിസോർട്ടിൽ തണുപ്പകറ്റാൻ ഹീറ്റർ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ ശ്വാസതടസമാണ് മരണകാരണമായതെന്ന് അധികൃതർ പറയുന്നു. 15 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നേപ്പാളിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടുവെന്നും പേരുവിവരങ്ങൾ ലഭ്യമായെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.