ഒക്ലഹോമ: മലയാളി യുവതി യുഎസിൽ മുങ്ങി മരിച്ചു. ജെസ്ലിന് ജോസ് ആണ് മരിച്ചത്. കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു അപകടം. ടര്‍ണര്‍ഫോള്‍സ് സന്ദര്‍ശിക്കാനെത്തിയ യുവതിയാണ് മരിച്ചത്. ഡാലസിലാണ് ജെസ്ലിന് ജോസ് താമസിക്കുന്നത്.
ടര്‍ണര്‍ഫോള്‍സിൽ നീന്താനിറങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവർ നീന്തിയത്. ജെസ്ലിനൊപ്പം കൂട്ടുകാരികളായ മൂന്നു പേരും ഒഴുക്കിൽപ്പെട്ടിരുന്നു. ഇവരെ രക്ഷിച്ചു. പ്രധാന പൂൾ അടച്ച ശേഷം നടത്തിയ തെരച്ചിലിലാണ് ജെസ്ലിന്റെ മൃതദേഹം കണ്ടെത്തിയത്.
ഡാലസിൽ താമസിക്കുന്ന ജോസ്- ലൈലാമ്മ ദമ്പതികളുടെ മകളാണ് ജെസ്ലിൻ. അടുത്തിടെയായിരുന്നു ജെസ്ലിൻ വിവാഹിതയായത്. ഭർത്താവ് നാട്ടിലാണ്. അദ്ദേഹത്തെ യുഎസിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.