• HOME
 • »
 • NEWS
 • »
 • kerala
 • »
 • Suicide |ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പയെടുത്തു; പിന്നാലെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മലയാളി യുവാവ് ജീവനൊടുക്കി

Suicide |ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പയെടുത്തു; പിന്നാലെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മലയാളി യുവാവ് ജീവനൊടുക്കി

ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദര്‍ശിന്റെ കോണ്ടാക്ടിലുള്ളവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും മെസേജുകള്‍ ലഭിച്ചിരുന്നു.

 • Share this:
  പൂനെ: ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പ എടുത്തതിന് പിന്നാലെ ലോണ്‍ നല്‍കിയ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് മലയാളി യുവാവ് ജീവനൊടുക്കി. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് പൂനെയില്‍ വെച്ച് ആത്മഹത്യ (suicide) ചെയ്തത്.

  ഓണ്‍ലൈനായി വായ്പകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും 8000 രൂപ ആദര്‍ശ് വായ്പയായി എടുത്തിരുന്നു. എന്നാല്‍ ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദര്‍ശിന്റെ കോണ്ടാക്ടിലുള്ളവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും മെസേജുകള്‍ ലഭിച്ചിരുന്നു. ഇതിനൊപ്പം ആദര്‍ശിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു.

  ഇതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ആദര്‍ശ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആദര്‍ശിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

  Arrest |'ഭായ്' എന്ന് വിളിക്കാതെ പേര് വിളിച്ചതിന് 20കാരന് ക്രൂര മര്‍ദനം; നിലത്ത് ബിസ്‌കറ്റ് ഇട്ടുകൊടുത്ത് തീറ്റിച്ചു

  പൂനെ: പേരിനൊപ്പം 'ഭായ്' എന്ന് ചേര്‍ത്ത് വിളിക്കാതിരുന്നതിന് 20 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവും സംഘവും. കൂട്ടമായി മര്‍ദ്ദിച്ചതിന് പിന്നാലെ ബിസ്‌കറ്റ് നിലത്ത് ഇട്ടുകൊടുത്ത് നിര്‍ബന്ധപൂര്‍വ്വം കഴിപ്പിക്കുകയും ചെയ്തു.

  സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൂനെ ജില്ലയിലെ ചിന്‍ച്വാദിലാണ് സംഭവം.

  പ്രതികളിലൊരാളെ പേര് വിളിച്ചതിനെ പ്രകോപിതനായാണ് 20കാരനെ മര്‍ദ്ദിച്ചത്. ഭായ് എന്ന് കൂട്ടി വിളിക്കാത്തതാണ് പ്രതിയെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 20 കാരനെ പ്രതികളിലൊരാള്‍ ബെല്‍റ്റുകൊണ്ട് അടിക്കുന്നതും മറ്റുള്ളവര്‍ അതിനൊപ്പം ചേരുന്നതുമായി വീഡിയോ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദിക്കുന്നതോടൊപ്പം ഇവര്‍ ബിസ്‌കറ്റ് നിലത്തേക്ക് വലിച്ചെറിയുകയും അത് നിലത്തുനിന്നെടുത്ത് കഴിക്കാന്‍ യുവാവിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്.

  ചൊവ്വാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

  Arrest| പൊലീസുകാരനെ ബോംബെറിഞ്ഞ കേസിലെ പ്രതി മയക്കുമരുന്നുമായി പിടിയിൽ

  തിരുവനന്തപുരം: കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ ബോംബ് എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മയക്കുമരുന്നുമായി പിടിയിൽ. കടകംപള്ളി കമ്പിക്കകം മുടമ്പിൽവീട്ടിൽ അപ്പു എന്ന് വിളിക്കുന്ന ആകാശ് (21) ആണ് അറസ്റ്റിലായത്. ഈഞ്ചക്കലിന് സമീപം 100 നിട്രോസൻ ഗുളികകൾ കൈമാറുന്നതിനിടെയാണ് തിരുവനന്തപുരം എക്സൈസ് സംഘം ആകാശിനെ പിടികൂടിയത്.

  തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനി കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാറും സംഘവും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ ആർ. രാജേഷ് കുമാർ, മണികണ്ഠൻ നായർ, സിഇഒമാരായ സുബിൻ, ഷംനാദ്. എസ്, രാജേഷ്, ശ്രീലാൽ, അഭിഷേക്, ഷാഹിൻ ഡ്രൈവര്‍ അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
  Published by:Sarath Mohanan
  First published: