ഇന്റർഫേസ് /വാർത്ത /Kerala / കുഞ്ഞുപിറന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ യുകെയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

കുഞ്ഞുപിറന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ യുകെയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്റെ സന്തോഷ വാര്‍ത്ത ഷൈജു ഫേസ്‍ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്റെ സന്തോഷ വാര്‍ത്ത ഷൈജു ഫേസ്‍ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്റെ സന്തോഷ വാര്‍ത്ത ഷൈജു ഫേസ്‍ബുക്കില്‍ പങ്കുവെച്ചിരുന്നു.

  • Share this:

ലണ്ടൻ: മലയാളി യുവാവ് യുകെയിലെ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട പുന്നവേലി സ്വദേശിയായ ഷൈജു സ്‍കറിയ ജയിംസ് (37) ആണ് മരിച്ചത്. ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്റെ സന്തോഷ വാര്‍ത്ത ഷൈജു ഫേസ്‍ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഷൈജുവിന്റെ വിയോഗവാര്‍ത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും തേടിയെത്തിയത്. നിത്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്ന ഷൈജു തിങ്കളാഴ്ചയാണ് മകനെ സ്കൂളിൽ വിടുന്നതിനായി വീട്ടിലേക്ക് മടങ്ങിയിരുന്നു. മകനെ സ്കൂളിൽ വിട്ട ശേഷം ആശുപത്രിയിൽ മടങ്ങിയെത്തിയ ഷൈജു ഏറെ നേരം ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവിട്ടിരുന്നു.

Also Read-പാലക്കാട് KSRTC ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ആറു പേർ‌ക്ക് പരിക്ക്

ഉച്ചയോടെ ആശുപത്രിയുടെ ശുചിമുറിയിൽ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താൻ വൈകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈജുിവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈജുവിന്റെ ഫോണിലേക്ക് നിത്യ പല തവണ ഫോൺ ചെയ്തുവെങ്കിലും ലഭിച്ചില്ല. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇവർ നടത്തിയ തെരച്ചിലിലാണ് ഷൈജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് യുകെയില്‍ എത്തിയ അദ്ദേഹം നേരത്തെ കുവൈത്തില്‍ ജോലി ചെയ്തിരുന്നു. പ്ലിമത്തില്‍ ബട്സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ നിത്യ പ്ലിമത്ത് യൂണിവേഴ്‍സിറ്റി ആശുപത്രിയില്‍ ന്യൂറോ സര്‍ജറി യൂണിറ്റില്‍ നഴ്‍സാണ്. പുന്നവേലി മുളയംവേലി മുരിക്കനാനിക്കല്‍ വീട്ടില്‍ ജെയിംസ് ജോസഫിന്റെയും ജോളിമ്മയുടെയും മകനാണ് മരിച്ച ഷൈജു. മക്കള്‍ – ആരവ് (5), അന്ന (4 ദിവസം).

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Death, London