ആറുമാസം മുൻപ് ഹിമാലയത്തിൽ ധ്യാനത്തിനുപോയ മലയാളി യുവാവ് മരിച്ചു

സംസ്കാരം തിങ്കളാഴ്ച ബദരീനാഥിൽ നടന്നു

news18
Updated: May 28, 2019, 7:39 AM IST
ആറുമാസം മുൻപ് ഹിമാലയത്തിൽ ധ്യാനത്തിനുപോയ മലയാളി യുവാവ് മരിച്ചു
സൂരജ്
  • News18
  • Last Updated: May 28, 2019, 7:39 AM IST
  • Share this:
ആലപ്പുഴ: ആറുമാസം മുൻപ് ധ്യാനത്തിന് ഹിമാലയത്തിലേക്ക് പോയ മലയാളി യുവാവ് മരിച്ചു. യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളിൽ നാരായണപർവതത്തിലാണ് കണ്ടെത്തിയത്. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവാണ്‌ (36) മരിച്ചത്. നാരായണപർവതത്തിന് മുകളിലെ ഗുഹക്കരികിൽനിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം തുടങ്ങിയവയും കണ്ടെത്തിയതായി രണ്ടുദിവസം മുൻപാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സംസ്കാരം തിങ്കളാഴ്ച ബദരീനാഥിൽ അച്ഛൻ രാജീവിന്റെ സാന്നിധ്യത്തിൽ നടന്നു.

എക്‌സൈസ് വകുപ്പിൽ റിട്ട. സർക്കിൾ ഇൻസ്‌പെക്ടറും ആത്മീയപ്രവർത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തിൽ ടി ആർ രാജീവിന്റെയും അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തംഗവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ സുഷമാ രാജീവിന്റെയും മകനാണ്. കിരൺ രാജീവ്(കാനഡ), രോഷ്‌നി(കുവൈത്ത്‌) എന്നിവരാണ് സൂരജിന്റെ സഹോദരങ്ങൾ.

സൂരജ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പഠനത്തിന് ശേഷമാണ് ആത്മീയവഴിയിലേക്ക് തിരിഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. അമേരിക്കയിലെ പഠനകാലത്താണ് സൂരജ് ഓൺലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം ആത്മീയവഴി തെരഞ്ഞെടുത്തു. കഴിഞ്ഞവർഷം ജൂണിൽ വീട്ടിലെത്തി മടങ്ങിയിരുന്നു. സെപ്റ്റംബറിലാണ് അവസാനമായി വീട്ടിലേക്ക്‌ വിളിച്ച് ബദരീനാഥിലേക്ക്‌ പോകുന്നതായി അറിയിച്ചത്.

നവംബറിൽ ബദരീനാഥ് ക്ഷേത്രത്തിൽ നടയടച്ചപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരും മലയിറങ്ങി. എന്നാൽ, സൂരജ് നാരായണപർവതത്തിലേക്ക്‌ പോകുകയായിരുന്നു. ഈമാസം 10ന് ബദരീനാഥിൽ നട തുറന്നപ്പോൾ സൂരജിനെ കാണാതായതോടെ മറ്റുള്ളവർ അന്വേഷിച്ചു. അങ്ങനെയാണ് നാരായണപർവതത്തിന് മുകളിലായി ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

First published: May 28, 2019, 7:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading