ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകൻ വി കെ ഷാജഹാന് ഏഴുവർഷം കഠിന തടവും 73,000 രൂപ പിഴയും. ഡൽഹി എൻഐഎ കോടതിയുടേതാണ് വിധി.പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനായിരുന്ന കണ്ണൂർ കൂടാലി സ്വദേശിയായ ഷാജഹാൻ വെല്ലുവകണ്ടി 2016 മുതൽ ഐഎസ് പ്രവർത്തകനാണെന്നായിരുന്നു രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തൽ.
2017 ഫെബ്രുവരിയിൽ സിറിയയിൽ ഐഎസ് സംഘത്തിൽ ചേരാൻ പുറപ്പെട്ട ഷാജഹാനെ തുർക്കി തലസ്ഥാനമായ ഈസ്താംബൂളിൽവെച്ച് തുർക്കി പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ചെന്നൈയിൽനിന്ന് വ്യാജ പാസ്പോർട്ടുണ്ടാക്കി ജൂലൈയിൽ വീണ്ടും ഈസ്താംബൂളിലെത്തുകയും പൊലീസ് പിടികൂടി വീണ്ടും നാടുകടത്തുകയുമായിരുന്നു.
ഡൽഹി വിമാനത്താവളത്തിൽവെച്ച് ഡൽഹി സ്പെഷ്യൽ പൊലീസ് അറസ്റ്റുചെയ്തു. 2017 ഡിസംബറിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പ്രാദേശികസൂത്രധാരനാണ് ഷാജഹാൻ.
ആദ്യം ഷാജഹാനെ തുർക്കി പൊലീസ് പിടികൂടുമ്പോൾ ഭാര്യയും ഒപ്പമുണ്ടായിരുന്നു. പിന്നിട് ഭാര്യയെ വീട്ടിലാക്കി കണ്ണൂരിലെ രണ്ടുപേരെക്കൂടി കൂട്ടി വീണ്ടും സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. യുഎപിഎ, വ്യാജ പാസ്പോർട്ട് ഉപയോഗിച്ചു ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.