• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഓണത്തെ വരവേൽക്കാൻ ഉത്രാടപാച്ചിലിൽ മലയാളികൾ

പെരുമഴയും പ്രളയവുമേൽപ്പിച്ച മുറിവുകൾ മറന്ന് തിരുവോണത്തെ വരവേൽക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഇന്ന് കേരളം

news18-malayalam
Updated: September 10, 2019, 7:22 AM IST
ഓണത്തെ വരവേൽക്കാൻ ഉത്രാടപാച്ചിലിൽ മലയാളികൾ
onam
 • Share this:
ഇന്ന് ഉത്രാടം... പൊന്നോണം പടിവാതിൽക്കലെത്തി നിൽക്കെ ഓണവട്ടമൊരുക്കാൻ ഉത്രാടപ്പാച്ചിലിലാണ് ഓരോ മലയാളിയും. പെരുമഴയും പ്രളയവുമേൽപ്പിച്ച മുറിവുകൾ മറന്ന് തിരുവോണത്തെ വരവേൽക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഇന്ന് കേരളം.

നാടും നഗരവും ഉത്രാടപ്പാച്ചിലിലാണ്. വീഥികളിൽ ഓണത്തിരക്ക് തകൃതി. തിരുവോണത്തെ ആഘോഷമാക്കാൻ അവസാന തയ്യാറെടുപ്പുകളുടെ ദിനം. പുതുവസ്ത്രങ്ങളും സദ്യവട്ടങ്ങളുമായി ഓണത്തെ വരവേൽക്കാൻ മണിക്കൂറുകളേയുള്ളൂ.

മനുഷ്യർക്കു മാത്രമല്ല. ഉത്രാടം മുതൽ സകല ജീവജാലങ്ങൾക്കും ഓണമാണ്. കന്നുകാലികളെ കുളിപ്പിച്ചൊരുക്കി കർഷകർ ആഹാരം കൊടുക്കും. പല്ലിയ്ക്കും പാറ്റയ്ക്കും കാക്കയ്ക്കും പൂച്ചയ്ക്കും ചെറുജീവികൾക്കും ഭക്ഷിക്കാൻ അരിക്കോലങ്ങൾ വീട്ടു മൂലകളിൽ പതിപ്പിക്കും. ഓണത്തിന്റെ അനുഷ്ഠാന കലകളും ഇന്നാരംഭിക്കും. വേലൻ തുള്ളൽ ഇന്ന് തുടങ്ങും. മലബാറിൽ ഓണപ്പൊട്ടനും ഓണത്താറും വീടുകളിൽ എത്തുന്നതും ഇന്നു മുതൽ.

പെരുമഴയും പ്രളയവും ഒന്നിച്ചു നേരിട്ട മലയാളികൾ കഷ്ടപ്പാടുകളേയും പ്രതിസന്ധികളേയും അതിജീവിക്കാനുള്ള ഒരുമയുടെ ഉത്സവമായി തിരുവോണത്തെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍