തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിവാദവേളയിൽ സംസ്ഥാന സർക്കാര്‍ മുൻകൈയെടുത്ത് രൂപം നൽകിയ നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ഒരു സംഘടന കൂടി പിന്മാറി. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് ഐക്യ മലയരയ മഹാസഭ സമിതി വിട്ടത്. ശബരിമല മേൽശാന്തി നിയമനം അടക്കമുള്ള വിഷയങ്ങളിൽ നവോത്ഥാന വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മലയരയ മഹാസഭ സമിതിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്.
Also Read- ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമല ദർശനം നടത്തി; യുവതി പ്രവേശന വിധിയിൽ എതിർ അഭിപ്രായം പറഞ്ഞ ന്യായാധിപ
ഓഗസ്റ്റ് 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങളുടെ സമാപനം ജനുവരി 26ന് ചെമ്പഴന്തിയിൽ നടത്താനിരിക്കെയാണ് സംഘടനകള്‍ ഒന്നൊന്നായി വിട്ടുപോകുന്നത്. സർക്കാരിന്റെ നിഷേധാത്മക നിലപാട് അംഗീകരിക്കാനാകില്ലെന്ന് നവോത്ഥാന സമിതി സെക്രട്ടറിയും മലയരയ മഹാസഭ ജനറൽ സെക്രട്ടറിയുമായ പി കെ സജീവ് മാതൃഭൂമിയോട് പറഞ്ഞു.
Also Read- മാളികപ്പുറത്തിന്റെ വിജയം; അയ്യപ്പനോട് നന്ദി പറയാൻ ശബരിമലയില്‍ നേരിട്ടെത്തി ഉണ്ണി മുകുന്ദൻ
ഓഗസ്റ്റിന് ശേഷമുള്ള സമിതിയുടെ പരിപാടികളിൽ കെപിഎംഎസും പങ്കെടുക്കുന്നില്ല. 26ലെ സമ്മേളനത്തിലും സംഘടന പങ്കെടുക്കില്ലെന്നാണ് വിവരം. ചേരമർ സാംബവർ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്), അഖില കേരള ചേരമർ ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകളും സമിതിയുമായി നിസ്സഹകരണത്തിലാണ്. 166 സംഘടനകളാണ് സമിതി രൂപകരിച്ചപ്പോൾ ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.