നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അമ്മ കൈവിട്ടെങ്കിലും വനംവകുപ്പ് തുണയായി; കുട്ടിയാന ജീവിതത്തിലേക്ക്

  അമ്മ കൈവിട്ടെങ്കിലും വനംവകുപ്പ് തുണയായി; കുട്ടിയാന ജീവിതത്തിലേക്ക്

  ആനക്കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി മാതൃകയായിരിക്കുകയാണ് മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥർ

  Youtube Video
  • Share this:
  തൃശ്ശൂർ: കൊടുംകാട്ടിൽ അമ്മയും കൂട്ടരും ഉപേക്ഷിച്ച ആനക്കുട്ടിക്ക് തുണയായി വനംവകുപ്പ്. ആനക്കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി മാതൃകയായിരിക്കുകയാണ് മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥർ.

  രണ്ട് ആഴ്ചകൾക്ക് മുമ്പ് മലയാറ്റൂർ റിസർവ് ഫോറസ്റ്റിനകത്താണ് സംഭവം. ആനക്കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട പിടിയാനക്കുട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഭക്ഷണവും വെള്ളവും ലഭിക്കാതെ അർദ്ധ പ്രാണനായിരുന്നു ആനക്കുട്ടി. പഴം നീട്ടിയപ്പോഴേ ആനക്കുട്ടി ഉദ്യോഗസ്ഥരുടെ അടുത്തേക്ക് ഓടി അടുത്തു. ഭക്ഷണം ആർത്തിയോടെ കഴിച്ചു. ദിവസങ്ങളായി വെള്ളം കുടിക്കാത്തതിനെ തുടർന്ന് പിടിയാനയ്ക്ക് ഡീ ഹൈഡ്രേഷനും ബാധിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി പെട്ടന്ന് ഇണങ്ങി ആനക്കുട്ടി.

  എന്തെങ്കിലും അസുഖമുള്ള ആനകളെ അസുഖം മറ്റുള്ളളവയിലേക്ക് പകരാതിരിക്കാനായി ആനകൾ ഉപേക്ഷിക്കുക പതിവാണ്. ഇത്തരത്തിൽ ഉപേക്ഷിച്ചതാകാം ആനക്കുട്ടിയെ എന്നാണ് കരുതുന്നത്. കാട്ടിലെത്തി വെറ്റിനറി ഡോക്ടർ ആനക്കുട്ടിയെ പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ രോഗമൊന്നും കണ്ടെത്താാനായില്ല. ആനക്കൂട്ടം തിരഞ്ഞ് വരികയാണെങ്കിൽ തിരിച്ചേൽപ്പിക്കാാനായി ഒരാഴ്ച വനത്തിൽ തന്നെ ആനക്കുട്ടിയെ പാർപ്പിച്ചു.

  ഇടയ്ക്ക് ഒരു കൂട്ടം ആനകൾ എത്തിയെങ്കിലും ആനക്കുട്ടി പോയില്ല, ആനക്കൂട്ടവും കുട്ടിയാനയെ പരിഗണിച്ചില്ല. കൂടുതൽ ദിവസം വനത്തിൽ സൂക്ഷിയ്ക്കാനുള്ള ബുദ്ധിമുട്ട് ആയതിനാൽ ഉദ്യോഗസ്ഥർ ആനക്കുട്ടിയെ കൂട്ടി തിരിച്ച് ഫോറസ്റ്റ് ഓഫീസിലെത്തി. ഒരാഴ്ച ഇവിടെ പാർപ്പിച്ച ശേഷം കുട്ടിയാനയെ വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി.
  First published:
  )}