നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നാട്ടിലേക്ക് മടക്കം; തിരുവനന്തപുരത്ത് നിന്നും 49 പേർ മാലിദ്വീപിലേക്ക് വിമാനമേറി

  നാട്ടിലേക്ക് മടക്കം; തിരുവനന്തപുരത്ത് നിന്നും 49 പേർ മാലിദ്വീപിലേക്ക് വിമാനമേറി

  മാലിദ്വീപിലേക്ക് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒരു വിമാനം കൂടി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് 49 പേരെ ഇന്ന് മാലി ദ്വീപിലേക്ക് അയച്ചു. ഉച്ചക്ക് 12.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവർ യാത്ര തിരിച്ചത്.

   ആറ് ഡോക്ടർമാരും എട്ട് ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന മെഡിക്കൽ സംഘം വിമാനത്താവളത്തിൽ വച്ച് യാത്രക്കാരെ സ്ക്രീൻ ചെയ്തു. തെർമൽ സ്ക്രീനിംഗിൽ ആർക്കും പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

   TRENDING:മദ്യ വിൽപന: വെർച്വൽ ക്യൂവിനുള്ള സാധ്യത തേടി വെബ്കോ [NEWS]മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കച്ചവടം; കേരളത്തിലെ വിദേശ മദ്യ വിൽപ്പന ശാലകൾ എന്തുകൊണ്ട് തുറക്കുന്നില്ല ? [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]

   മാലിദ്വീപിലേക്ക് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒരു വിമാനം കൂടി പോകും. അതിൽ 149 യാത്രക്കാരുണ്ടാകും. എല്ലാവരും മാലിദ്വീപ് സ്വദേശികളാണ്.

   ഇന്ന് ഉച്ചക്ക് 2.15ന് 96 യാത്രക്കാരുമായി ബഹ്റിനിലേക്ക് ഒരു വിമാനം പുറപ്പെടും. ബഹ്റിനിൽ റസിഡന്റ്സ് വിസയുള്ള മലയാളികളാണ് ഇതിലെ യാത്രക്കാർ.

   Published by:user_57
   First published:
   )}