'വനിതാ വാർഡിൽ സ്ഥാനാർത്ഥിയാകാൻ പുരുഷൻ'; ബി.ജെ.പി. പ്രവർത്തകന്റെ പത്രിക തള്ളി
ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത പ്രദേശത്താണ് സംഭവം

(പ്രതീകാത്മക ചിത്രം)
- News18 Malayalam
- Last Updated: November 21, 2020, 5:23 PM IST
കണ്ണൂർ: കണ്ണൂരിൽ വനിതാ സംവരണ വാർഡിൽ ബി.ജെ.പി.യുടെ പുരുഷ സ്ഥാനാർത്ഥി നൽകിയ പത്രിക തള്ളി.
അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാർഡിലാണ് ബിജെപിക്ക് അമളി പറ്റിയത്. ബി.ജെ.പി. സ്ഥാനാർഥി പി.വി. രാജീവനാണ് വാർഡ് വനിതകൾക്കായി സംവരണം ചെയ്തിരിക്കുകയാണ് എന്നറിയാതെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
അസിസ്റ്റൻഡ് റിട്ടേണിങ്ങ് ഓഫീസർ കെ.കെ. രാജലക്ഷ്മി മുൻപാകെ ചൊവ്വാഴ്ചയാണ് രാജീവൻ പത്രിക സമർപ്പിച്ചത്. വെള്ളിയാഴ്ച നടന്ന സൂഷ്മ പരിശോധനയിലാണ് വനിത സംവരണവാർഡിലാണ് സ്ഥാനാർഥി പത്രിക സമർപ്പിച്ചതെന്ന് വ്യക്തമായത്. തുടർന്ന് സ്ഥാനാർഥിയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി.
ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത പ്രദേശമാണ് 20ാം വാർഡായ ചാൽ ബീച്ച്. അവസാന നിമിഷം സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തിരക്കിനിടയിൽ ആയതിനാലാണ് അമളി പറ്റിയത് എന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞ ഉടൻ പത്രിക പിൻവലിക്കാനും സ്ഥാനാർത്ഥി അപേക്ഷ നൽകിയതായും പാർട്ടി വൃത്തങ്ങൾ വക്തമാക്കി.
തിരക്കിനിടയിൽ അമളി പറ്റിയതാണെങ്കിലും ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്കിടെ സംഭവം ചർച്ചാ വിഷയമായിട്ടുണ്ട്.
അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാർഡിലാണ് ബിജെപിക്ക് അമളി പറ്റിയത്.