'ഉടൻ രാഷ്ട്രീയത്തിലേക്കില്ല'; തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത നിഷേധിച്ച് മല്ലികാ സുകുമാരൻ

"സ്ഥാനാർഥി ആകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം സമീപിച്ചിട്ടില്ല. ഇത്തരമൊരു പ്രചരണം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ല"- മില്ലിക സുകുമാരൻ

News18 Malayalam | news18-malayalam
Updated: October 31, 2020, 8:24 PM IST
'ഉടൻ രാഷ്ട്രീയത്തിലേക്കില്ല'; തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത നിഷേധിച്ച് മല്ലികാ സുകുമാരൻ
മല്ലിക സുകുമാരൻ
  • Share this:
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച് നടി മല്ലികാ സുകുമാരൻ. വാർത്ത അടിസ്ഥാന രഹിതമാണെന്നും ഉടൻ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരൻ ന്യൂസ് 18 നോട് പറഞ്ഞു.

"സ്ഥാനാർഥി ആകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം സമീപിച്ചിട്ടില്ല.  ഇത്തരമൊരു പ്രചരണം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ല"- മില്ലിക സുകുമാരൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള വലിയ വിള വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്നായിരുന്നു പ്രചരണം.

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ച സജീവമായി നടക്കുന്നതിനിടയിലാണ് മല്ലിക സുകുമാരൻ മത്സരിക്കുമെന്ന വാർത്ത പ്രചരിച്ചത്.

താൻ ഒരു കോൺഗ്രസുകാരിയാണെന്നും ഭർത്താവ് സുകുമാരൻ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
Published by: Aneesh Anirudhan
First published: October 31, 2020, 8:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading