HOME /NEWS /Kerala / ആംബുലൻസിൽ പി.പി.ഇ. കിറ്റ്‌ ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്ത പഞ്ചായത്തംഗം ന്യുമോണിയ ബാധിച്ച് മരിച്ചു

ആംബുലൻസിൽ പി.പി.ഇ. കിറ്റ്‌ ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്ത പഞ്ചായത്തംഗം ന്യുമോണിയ ബാധിച്ച് മരിച്ചു

മുബാറക് സത്യപ്രതിജ്ഞാ ചടങ്ങിന് ആംബുലൻസിൽ എത്തിയപ്പോൾ

മുബാറക് സത്യപ്രതിജ്ഞാ ചടങ്ങിന് ആംബുലൻസിൽ എത്തിയപ്പോൾ

മലപ്പുറം ഡി.സി.സി. ജനറൽസെക്രട്ടറിയും പഞ്ചായത്തംഗവുമായ സി.കെ. മുബാറക്കാണ് അന്തരിച്ചത്.

  • Share this:

    മലപ്പുറം: ഡി.സി.സി. ജനറൽസെക്രട്ടറിയും വണ്ടൂർ പഞ്ചായത്തംഗവുമായ സി.കെ. മുബാറക് (61) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെരഞ്ഞെടുപ്പിന്റെ തലേന്ന്‌ കോവിഡ് ബാധിതനായ മുബാറക്കിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നെഗറ്റീവായെങ്കിലും ശനിയാഴ്ച ന്യുമോണിയയെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

    വണ്ടൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽനിന്നാണ് മുബാറക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  ഡിസംബർ 21-ന് ആംബുലൻസിൽ പി.പി.ഇ. കിറ്റ്‌ ധരിച്ചെത്തി അവിടെക്കിടന്നാണ് സത്യപ്രതിജ്ഞചെയ്തത്. ഒപ്പിടാൻ നേരം മാത്രമാണ് പി.പി.ഇ. കിറ്റ്‌ താത്‌കാലികമായി മാറ്റിയത്.

    Also Read യോഗി സർക്കാർ പശുക്കളെ സംരക്ഷിക്കുന്നില്ല; ഉത്തർപ്രദേശിൽ 'ഗോ രക്ഷാ' യാത്രയുമായി കോൺഗ്രസ്

    വണ്ടൂർ സഹ്യ കോളേജ് മാനേജിങ് പ്രസിഡന്റ്, നിലമ്പൂർ കോ-ഓപ്പറേറ്റീവ് അർബൻബാങ്ക് ഡയറക്ടർ, വാണിയമ്പലം റൂറൽ സഹകരണസംഘം ഡയറക്ടർ എന്നീ പദവികളും മുബാറക് വഹിക്കുന്നുണ്ട്. 23 വാർഡുകളുള്ള വണ്ടൂർ പഞ്ചായത്തിൽ യു.ഡി.എഫിന് 12 സീറ്റും എൽ.ഡി.എഫിന് 11 സീറ്റുമായിരുന്നു ലഭിച്ചത്. മുബാറക്കിന്റെ നിര്യാണത്തോടെ രണ്ട് കക്ഷികൾക്കും തുല്യ അംഗങ്ങളായി.

    അനീസയാണ് മുബാറകിന്റെ ഭാര്യ. മക്കൾ: ഡോ. ജിനു മുബാറക് (കെ.എം.സി.ടി. ഹോസ്‌പിറ്റൽ, മുക്കം), മനു മുബാറക് (ചാർട്ടേർഡ് അക്കൗണ്ടന്റ്, എറണാകുളം), മീനു മുബാറക്. മരുമക്കൾ: ഷേബ, ഫരീഹ, അദീബ് ജലീൽ (കരുനാഗപ്പള്ളി).

    First published:

    Tags: Kerala local body Election 2020, Kerala local body election 2020 result, Kerala panchayat election 2020 result, Kozhikode panchayath election 2020 result, Local Body Elections 2020, Malappuram local body election 2020 result, Thiruvananthapuram Corporation election 2020 result, തദ്ദേശ തെരഞ്ഞെടുപ്പ് 2020 ഫലം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം