• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

എൺപത്തഞ്ചിലും ജീവിതം നെയ്തെടുക്കുന്ന മാളുമ്മ

news18india
Updated: January 4, 2019, 7:40 AM IST
എൺപത്തഞ്ചിലും ജീവിതം നെയ്തെടുക്കുന്ന മാളുമ്മ
news18india
Updated: January 4, 2019, 7:40 AM IST
മലപ്പുറം: കൈതോല കൊണ്ടും പായകെണ്ടുമുള്ള പരമ്പരാഗത ഉത്പന്നങ്ങൾ നിർമ്മിക്കുന്നവർ ഇന്ന് വളരെ കുറവാണ്. നിർമ്മാണത്തിനായി കൂടുതൽ സമയം എടുക്കുന്നതും ആവശ്യക്കാരുടെ എണ്ണം കുറവായതുമെല്ലാമാണ് ഈ തൊഴിലിൽ നിന്ന് ആളുകളെ അകറ്റുന്നത്. എന്നാൽ എണ്‍പത്തിയഞ്ചാം വയസിലും തളരാത്ത മനസുമായി കൈതോല കൊണ്ടും ഓലകൊണ്ടും പരമ്പരാഗത രീതിയില്‍ പായകള്‍ നെയ്‌ത് എടുക്കുകയാണ് വണ്ടൂര്‍ സ്വദേശിയായ മുത്തശ്ശി. വണ്ടൂര്‍ പേരൂരിലെ ആമിന എന്ന മാളുമ്മയാണ് പ്രായം മറന്ന് പരമ്പരാഗത കരവിരുതില്‍ മുഴുകുന്നത്.

EXCLUSIVE- ശബരിമല ദർശനത്തിന് മുമ്പ് ബിന്ദുവും കനകദുർഗയും തങ്ങിയത് കുടകിലെ ലോഡ്ജിൽ


പ്രായം തളര്‍ത്തിയ ശരീരത്തിന് താങ്ങായി ഊന്നുവടിയുമായാണ് വണ്ടൂര്‍കാരി മാളുമ്മയുടെ സഞ്ചാരം . എന്നാല്‍ ഈ അവശത മറന്ന് പരമ്പരാഗത രീതിയില്‍ പായ മെടഞ്ഞെടുക്കുന്നതില്‍ കൗതുകം കണ്ടെത്തുകയാണ് ഇവർ. 2 ദിവസം കൊണ്ട് വലിയ പായകള്‍ മെടഞ്ഞെടുത്തിരുന്ന കാലവും മാളുമ്മക്കുണ്ടായിരുന്നു. ഇത്തരത്തില്‍ നിര്‍മിച്ച നൂറോളം പായകള്‍ വീട്ടിലുണ്ടായിരുന്നെന്ന് മാളുമ്മ പറയുന്നു.

യുവതി ദർശനം നടത്തിയിട്ടില്ലെന്ന് ഭർത്താവ്


കൈതോലയും പായയും ലഭിച്ചാല്‍ മെടഞ്ഞെടുക്കാന്‍ മുന്നിലുണ്ടാവും മാളുമ്മ. എണ്‍പത്തിയഞ്ച് വയസായെങ്കിലും ജീവിതശൈലികള്‍ മാറ്റാന്‍ തയ്യാറാകാത്ത കർകശക്കാരികൂടിയാണ് മാളുമ്മ. പായയുണ്ടാക്കിയെടുക്കുന്ന രീതി വിശദീകരിക്കാനും മാളുമ്മക്ക് സന്തോഷമാണ്. കൂടുതൽ ആളുകൾ ഈ മേഘലയിലേക്ക് വരണമെന്നാണ് ഈ മുത്തശ്ശിയുടെ ആഗ്രഹം.



 
First published: January 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...